ബംഗ്ലാദേശില്‍ ട്രക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു

ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ ട്രക്ക് താഴ്ചയിലേക്കു മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്. അരി കയറ്റിവരികയായിരുന്ന ട്രക്കാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേരുടെ മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
ലോകത്തു റോഡപകടങ്ങളുടെ തോത് ഏറ്റവുമധികം കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണു ബംഗ്ലാദേശ്. വര്‍ഷംതോറും ആയിരക്കണക്കിന് ആളുകള്‍ റോഡപകടങ്ങളില്‍ രാജ്യത്തു മരിക്കാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























