നാലു വയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍

നാലു വയസുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ നാലു പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയാണു പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തിയത്. മാനഭംഗത്തിനിരയായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ സഫ്ത്തര്‍ജങ്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടിയുടെ ശരീരം മുഴുവനും കടിയേറ്റ പാടുകളുണ്‌ടെന്നു ഡോക്ടറുമാര്‍ അറിയിച്ചു. സ്വകാര്യ ഭാഗങ്ങളിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വരുമാനം കുറഞ്ഞ മാതാപിതാക്കളുടെ മകളാണ് മാനഭംഗത്തിനിരയായ പെണ്‍കുട്ടി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കേശവപുരം സ്വദേശിയാണ് പെണ്‍കുട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























