സ്‌ക്‌റില്ലക്‌സിന്റെ സംഗീത പരിപാടിക്കിടെ ശ്വാസം മുട്ടി വിദ്യാര്‍ഥി മരിച്ചു

അമേരിക്കന്‍ ഗായകന്‍ സ്‌ക്‌റില്ലക്‌സിന്റെ സംഗീത പരിപാടിക്കിടെ ശ്വാസം മുട്ടി വിദ്യാര്‍ഥി മരിച്ചു. ഡല്‍ഹിയ്ക്കടുത്ത് ഗുഡ്ഗാവിലാണ് സംഭവം. അഞ്ചല്‍ അറോറ എന്ന ഫാഷന്‍ ഡിസൈനറും വിദ്യാര്‍ഥിയുമായ യുവതി മരിച്ചത്. ഇവരുടെ സുഹൃത്ത് ആഷിമ എന്ന പെണ്‍കുട്ടിയും ശ്വാസംമുട്ടി അബോധാവസ്ഥയില്‍ ഐസിയുവിലാണ്.
നോര്‍ത്ത് ഡല്‍ഹിയില്‍ നിന്ന് ഒരു പറ്റം കൂട്ടുകാര്‍ക്കൊപ്പമാണ് ഇവര്‍ ഹരിയാന്‍ നഗരവികസന അതോരിറ്റി ഗ്രൗണ്ടില്‍ സംഗീതപരിപാടിക്കെത്തിയത്. വന്‍ ജനക്കൂട്ടമാണ് ഇവിടെയുണ്ടായിരുന്നത്. ഇതാവാം യുവതിക്ക് ശ്വാസം മുട്ടലും തുടര്‍ന്ന് ഹൃദയാഘാതത്തിനും വഴിവച്ചതെന്നു പൊലീസ് പറയുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കാര്യങ്ങള്‍ വ്യക്തമാകൂ.
ആഞ്ചല്‍ ഭക്ഷണമോ വെള്ളമോ കഴിച്ചിരുന്നില്ലെന്നും ഇതാവാം തളര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നും !പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നു. ഗ്രൗണ്ടില്‍ തളര്‍ന്നു വീണ പെണ്‍കുട്ടിയെ കൂട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























