യുവ എഴുത്തുകാരി മാന്‍ഡാക്രാന്താ സെന്‍ സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കി

ബംഗാളി എഴുത്തുകാരി മാന്‍ഡാക്രാന്താ സെന്‍ സാഹിത്യ അക്കാദമി സ്‌പെഷ്യല്‍ അവാര്‍ഡ് തിരിച്ചു നല്‍കി. ഇന്ന് രാവിലെയോടെയാണ് അവാര്‍ഡ് തിരികെ നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് സെന്‍ അവാര്‍ഡ് തിരിച്ച് നല്‍കിയത്.
ദാദ്രി പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ അവഗണനയെ പ്രതിഷേധിച്ചും അതൊടൊപ്പം രാജ്യത്തില്‍ എഴുത്തുക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമുള്ള മറുപടിയായാണ് ഈ അവാര്‍ഡ് തിരികെ നല്‍കുന്നതെന്നും സെന്‍ പറഞ്ഞു. യുവ എഴുത്തുക്കാര്‍ക്കുള്ള സുവര്‍ണ ജയന്തി അക്കാദമി അവാര്‍ഡ് 2004ലാണ് സെന്‍ നേടിയത്.22 കവിതാ സമാഹാരങ്ങളും ഏഴ് നോവലുകളും സെന്‍ പ്രസിദ്ധീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























