അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ സ്മരണയില്‍ ഇന്ന് ലോക വിദ്യാര്‍ഥി ദിനം

ഇന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ 84ാം ജന്മദിനം.അഗ്‌നിച്ചിറകുകളിലേറിയ ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണയില്‍ ഇന്ന് ലോക വിദ്യാര്‍ഥി ദിനം. യുവാക്കളോടെല്ലാം സ്വപ്നം കാണാന്‍ ആഹ്വാനം ചെയ്ത മഹാശാസ്ത്രഞ്ജന്റെ ജന്‍മദിനം െഎക്യരാഷ്ട്ര സഭയാണ് വിദ്യാര്‍ഥി ദിനമായി പ്രഖ്യാപിച്ചത്..ജന്മദിനത്തില്‍ കലാമിന്റെ ഓര്‍മ്മ പുതുക്കിയും കലാമിന് ആദരവായും കൈകൊണ്ടെഴുതിയ 84000 പോസ്റ്റ് കാര്‍ഡുകളാണ് തയ്യാറാകുന്നത്. ഡിയര്‍ കലാം സര്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പി്ക്കുന്നത് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ലെറ്റര്‍ഫാംസ് എന്ന എന്‍.ജി.ഒയാണ്. മുന്‍ രാഷ്ട്രപതിയെക്കുറിച്ചുള്ള ചിന്തകള്‍ ഓരോരുത്തര്‍ക്കും പോസ്റ്റ് കാര്‍ഡിലൂടെ പങ്കു വയ്ക്കാം.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് പ്രതീക്ഷിയ്ക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. 2016 ജൂലൈ 27ന് അബ്ദുള്‍ കലാമിന്റെ ഒന്നാം ചരമവാര്‍ഷികത്തിലാണ് പരിപാടി പൂര്‍ത്തിയാവുക. കത്തിന്റേയോ കവിതയുടേയോ ചിത്രങ്ങളുടേയോ രൂപത്തില്‍ കലാമിനെ അനുസ്മരിയ്ക്കാം. സാങ്കേതിക വിദ്യ എത്രയൊക്കെ വികസിച്ചുവെന്ന് പറഞ്ഞാലും കൈ കൊണ്ടെഴുതിയ കുറിപ്പുകള്‍ക്കാണ് ഇപ്പോഴും ഏറ്റവുമധികം സംവേദനശേഷിയുള്ളതെന്ന് ലെറ്റര്‍ഫാംസ് അഭിപ്രായപ്പെടുന്നു. രണ്ട് ഘട്ടങ്ങളായാണ് പരിപാടി സംഘടിപ്പിയ്ക്കുന്നത്. 22 സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളും വിവിധ കോര്‍പ്പറേറ്റുകള്‍ക്കും പരിപാടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രചാരണവും സജീവമാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























