മിസൈല്‍ കോംപ്ലക്‌സിന് ഡോ. അബ്ദുള്‍ കലാമിന്റെ പേര് നല്‍കും

ഹൈദരാബാദിലെ ഡിആര്‍ഡിഒ മിസൈല്‍ കോംപ്ലക്‌സിന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മിസൈല്‍ കോംപ്ലക്‌സ് എന്ന് നാമകരണം ചെയ്യും.
ഡോ. കലാമിന്റെ 84-ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നാമകരണം നിര്‍വഹിക്കും. റിസര്‍ച്ച് സെന്റര്‍ ഇമാരത്തിലാണ് (ആര്‍സിഐ) ചടങ്ങുകള്‍ നടക്കുക.
രണ്ട് ദശാബ്ദത്തോളം ഡോ. കലാം ഡിആര്‍ഡിഒ മിസൈല്‍ കോംപ്ലക്‌സില്‍ അംഗമായിരുന്നു. അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറി, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ലബോറട്ടറി, റിസര്‍ച്ച് സെന്റര്‍ ഇമാരത് എന്നിവ ചേര്‍ന്നതാണ് മിസൈല്‍ കോംപ്ലക്‌സ്.
സ്ഥാപക ഡയറക്ടറെന്ന നിലയില്‍ ഡോ. കലാമാണ് റിസര്‍ച്ച് സെന്റര്‍ ഇമാരത്തിന് രൂപം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























