ആറ് സേവനങ്ങള്‍ക്കുകൂടി ആധാര്‍ ബാധകം; നിര്‍ബന്ധമില്ല

ആറ് സേവനങ്ങള്‍ക്കുകൂടി ആധാര്‍ നമ്പര്‍ ബാധകമാണെന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാല്‍ സേവനങ്ങള്‍ക്ക് ഇവ നിര്‍ബന്ധമായിരിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ജന്‍ധന്‍ യോജന, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്), വിധവ പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍ എന്നിവയ്ക്കാണ് ആധാര്‍ ബാധകമാവുക. പൊതുവിതരണം, പാചകവാതകം എന്നിവ നിലവില്‍ ആധാറിന്റെ പരിധിയിലാണ്.
അതേസമയം, ആധാര്‍ കാര്‍ഡ് സ്വകാര്യതയുടെ ലംഘനമാണെന്ന പരാതി വിശദമായി പരിശോധിക്കാന്‍ കോടതി ഏഴംഗ ഭരണഘടന ബെഞ്ചിനു വിട്ടു.
ആധാര്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നും ഒരു സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്ര കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണു സുപ്രീംകോടതിയുടെ ഇടക്കാല വിധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























