പതിനാറുകാരി കന്നട സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കി

ആവിഷ്‌കാര സ്വാതന്ത്രിനുനേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ പുരസ്‌കാരം തിരിച്ചുനല്‍കി പ്രതിഷേധിക്കുന്ന എഴുത്തുകാരുടെ നിരയിലേക്ക് 16കാരിയും. കര്‍ണാടക ശിവമോഗ ജില്ലയില്‍നിന്നുള്ള മുഡു തീര്‍തഹള്ളി എന്ന റിയ വിഷാദയാണ് 2011ല്‍ ലഭിച്ച കന്നട സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ശിവമോഗ സഹ്യാദ്രി സ്‌കൂള്‍ 11ാം ക്‌ളാസ് വിദ്യാര്‍ഥിയായ റിയയുടെ ലേഖന സമാഹരത്തിനാണ് അക്കാദമി പുരസ്‌കാരം ലഭിച്ചത്.
എഴുത്തുകാരുടെ ഉന്മൂലനത്തിലും രാജ്യത്ത് പടരുന്ന അസഹിഷ്ണുതയിലും പ്രതിഷേധിച്ച് പുരസ്‌കാരം തിരിച്ചു നല്‍കുന്ന രാജ്യത്തെ എഴുത്തുകാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് റിയ. വികാരങ്ങളും ചിന്തകളും ധൈര്യപൂര്‍വം പ്രകടിപ്പിക്കാനുള്ള ഇടമാണ് എഴുത്തെന്നും അതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും റിയ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























