ട്രെയിന്‍ ടിക്കറ്റ് ബുക് ചെയ്യുന്നവര്‍ക്കായി റെയില്‍വേ പുതിയ സൗകര്യം ഒരുക്കുന്നു വെയ്റ്റിങ് ലിസ്റ്റുകാര്‍ക്ക് അടുത്ത ട്രെയിനില്‍ സീറ്റ് പദ്ധതി നവംബര്‍ മുതല്‍

ട്രെയിന്‍ ടിക്കറ്റ് ബുക് ചെയ്യുന്നവര്‍ക്കായി റെയില്‍വേ പുതിയ സൗകര്യം ഒരുക്കുന്നു. ടിക്കറ്റ് ബുക് ചെയ്യുമ്പോള്‍ യാത്രക്കാരുടെ തിരക്കുമൂലം സീറ്റ് ഉറപ്പാക്കാനാകുന്നില്‌ളെങ്കില്‍ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അതേ റൂട്ടില്‍ പിന്നാലെ വരുന്ന ട്രെയിനില്‍ സീറ്റ് ലഭ്യമാക്കുന്നതാണ് പദ്ധതി. \'വികല്‍പ്\' എന്നു പേരിട്ട പദ്ധതി നവംബര്‍ ഒന്നിന് ആരംഭിക്കും.
നിലവില്‍ വെയ്റ്റിങ് ലിസ്റ്റിലാണെങ്കില്‍ റദ്ദാക്കാന്‍ മാത്രമാണ് സാധിക്കുക. പുതിയ പദ്ധതി അനുസരിച്ച് ബുക് ചെയ്യുമ്പോള്‍തന്നെ, സീറ്റ് ഉറപ്പല്ലെങ്കില്‍ പകരം ട്രെയിനുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും. ഏതൊക്കെ സ്‌റ്റേഷനുകളും ട്രെയിനുകളുമാണ് ഉള്‍പ്പെടുത്തേണ്ടതെന്ന പട്ടിക തയ്യാറാക്കല്‍ അന്തിമ ഘട്ടത്തിലാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























