തെലങ്കാനയിലെ വാഹന രജിസ്‌ട്രേഷന്‍ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

തെലങ്കാനയിലെ വാഹന രജിസ്‌ട്രേഷന്‍ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ആന്ധ്രപ്രദേശിനെ സൂചിപ്പിക്കുന്ന എ.പി എന്ന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ ടി.എസ് എന്ന രജിസ്‌ട്രേഷന്‍ നമ്പരിലേക്ക് മാറണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 81 എ പ്രകാരമാണ് തെലുങ്കാനയിലെ വാഹനങ്ങളുടെ സ്‌റ്റേറ്റ് കോഡ് ടി.എസ് എന്ന് മാറ്റിയത്.
നമ്പര്‍ മാറ്റുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും നാല് മാസത്തിനകം എ.പി സ്‌റ്റേറ്റ് കോഡുള്ള വാഹനങ്ങള്‍ പുതിയ രജിസ്‌ട്രേഷനിലേക്ക് മാറണമെന്നാണ് അനൗദ്യോഗിക നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ സമയപരിധി നീട്ടാനും സര്‍ക്കാര്‍ ആലോചനയുണ്ട്.
എ.പി സ്‌റ്റേറ്റ് കോഡില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനമായി. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വാഹന ഉടമകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത ശേഷം സ്ഥിര രജിസ്‌ട്രേഷന് അപേക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























