Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നത് നിരോധിക്കാന്‍ നിയമവ്യവസ്ഥ കൊണ്ടുവരുന്നതില്‍ ധാരണയിലത്തെിയെന്ന് കേന്ദ്ര വനിതാ കമീഷന്‍

16 OCTOBER 2015 10:19 AM IST
മലയാളി വാര്‍ത്ത.

More Stories...

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്നതിന് പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് നരേന്ദ്രമോദി...

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി

വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നത് നിരോധിക്കാന്‍ നിയമവ്യവസ്ഥ കൊണ്ടുവരുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ധാരണയിലത്തെിയെന്ന് കേന്ദ്ര വനിതാ കമീഷന്‍. ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്ന അമ്മമാരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താനും സാമ്പത്തികചൂഷണം തടയാനുമുള്ള വ്യവസ്ഥ നിയത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രാലയം സമ്മതിച്ചിട്ടുണ്ടെന്നും കമീഷന്‍ വ്യക്തമാക്കി. വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്ന വന്‍ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമീഷന്‍ ചെയര്‍പേഴ്‌സന്‍ ലളിത കുമാരമംഗലം പറഞ്ഞു.
മെഡിക്കല്‍ ടൂറിസത്തിന്റെ പരിധിയില്‍നിന്ന് വാടക ഗര്‍ഭധാരണം ഒഴിവാക്കാനും നിയമം കൊണ്ടുവരും. കര്‍ശന നിയമമില്ലാത്തതുമൂലം വാടക ഗര്‍ഭധാരണത്തിന്റെ കേന്ദ്രമായി രാജ്യം മാറിയിരിക്കുകയാണ്. അതിനാല്‍ ഇന്ത്യയില്‍നിന്ന് ഗര്‍ഭപാത്രങ്ങള്‍ വാടകക്കെടുക്കുന്നതില്‍നിന്ന് വിദേശികളെയും വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെയും വിലക്കും. അതേസമയം, അവിവാഹിത വനിതകള്‍ക്ക് വാടകഗര്‍ഭധാരണത്തിന് അനുമതി നല്‍കും. വാടക ഗര്‍ഭധാരണത്തിനുള്ള കുറഞ്ഞപ്രായം 23 ആക്കും. മനുഷ്യഭ്രൂണം ഇറക്കുമതി ചെയ്യാന്‍ 2013ല്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. വാടകക്ക് ഗര്‍ഭം ധരിക്കാന്‍ നിരവധി സ്ത്രീകള്‍ തയാറായതോടെ വിദേശികള്‍ ഇത് അവസരമാക്കി മാറ്റി. 2012ല്‍ ഐക്യരാഷ്ട്രസഭ ശേഖരിച്ച കണക്കുപ്രകാരം രാജ്യത്ത് പ്രതിവര്‍ഷം 4000 ലക്ഷം ഡോളറിന്റെ വാടക ഗര്‍ഭധാരണ വ്യാപാരം നടക്കുന്നുണ്ട്.
വാണിജ്യാടിസ്ഥാനത്തില്‍ വാടക ഗര്‍ഭധാരണം നടത്തുന്നത് നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നുവെന്ന് ലളിത പറഞ്ഞു. മനുഷ്യഭ്രൂണങ്ങളുടെ ഇറക്കുമതി തടയാനും കര്‍ശന നപടിയെടുക്കണമെന്നും ഇതിനുള്ള നിയമങ്ങള്‍ പുന$പരിശോധിക്കണമെന്നും സമഗ്രമായ പുതിയ നിയമം വേണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിയമത്തില്‍ വ്യക്തമായി പറയുന്നില്ല. അണ്ഡകോശം നല്‍കുന്ന സ്ത്രീയാണോ ഭ്രൂണം ഗര്‍ഭപാത്രത്തില്‍ വഹിക്കുന്ന സ്ത്രീയാണോ കുട്ടിയുടെ നിയമപരമായ അമ്മ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇങ്ങനെയുണ്ടാകുന്ന കുട്ടികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്‌ളെന്നും പുതിയ നിയമം ഉറപ്പുവരുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്താണ് വാടക ഗര്‍ഭധാരണം?

ദമ്പതികള്‍ക്കുവേണ്ടി മറ്റൊരു സ്ത്രീ കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിക്കുന്നതാണ് വാടകഗര്‍ഭധാരണം അഥവാ \'സറോഗസി\'. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ചികിത്സാരീതിവഴി വളര്‍ത്തിയെടുക്കുന്ന ഭ്രൂണം മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. ജനിക്കുന്ന കുഞ്ഞിന് ഗര്‍ഭപാത്രത്തിന്റെ ഉടമയായ സ്ത്രീയുമായി നിയമപരവും ജനിതകവുമായ ഒരു ബന്ധവുമുണ്ടാകാന്‍ പാടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (1 minute ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (5 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (5 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (6 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (6 hours ago)

തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്; ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലം  (6 hours ago)

തള്ളലും വിള്ളലും കൊള്ളയും….ഊരാളുങ്കലിനെ കൊണ്ട് ഊറ്റിയതിന്റെ കണക്ക് പറയിക്കും ശവംതീനികളെ;ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (6 hours ago)

ജാഗ്രത വേണം; 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (9 hours ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (9 hours ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (9 hours ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (10 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (11 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (12 hours ago)

Malayali Vartha Recommends