നിര്‍ഭയ് മിസൈല്‍ പരീക്ഷണം വീണ്ടും പരാജയം

ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച അണുവായുധ ശേഷിയുള്ള ആദ്യ സബ്-സോണിക് ക്രൂയിസ് മിസൈല്‍ നിര്‍ഭയിന്റെ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. വിക്ഷേപണത്തിന്റെ പകുതി ദൂരം പിന്നിട്ടപ്പോള്‍ മിസൈല്‍ ഗതിമാറി സഞ്ചരിച്ചതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. 2013 മാര്‍ച്ച് 12ന് നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടിരുന്നു. മിസൈലിന്റെ ഗതി തെറ്റിയതിനെത്തുടര്‍ന്നു വിക്ഷേപിച്ചു 20 മിനിറ്റുകള്‍ക്ക് ശേഷം ഉദ്യമം അവസാനിപ്പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























