വിവരാവകാശം അറിയാന്‍ മാത്രമല്ല, ചോദ്യം ചെയ്യാനുമുള്ള അവകാശമാണെന്ന് പ്രധാനമന്ത്രി

വിവരാകാശ നിയമം അറിയാനുള്ള അവകാശം മാത്രമല്ല, സര്‍ക്കാരിനെ ചോദ്യം ചെയ്യാനുള്ള അവകാശം കൂടിയാണെന്ന് നരേന്ദ്ര മോഡി.
കേന്ദ്ര വിവരാവകാശ കമ്മിഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവേ ഇത് ജനാധിപത്യത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്നും സര്‍ക്കാരിന് നയങ്ങള്‍ പുനഃപരിശോധിക്കാന്‍ വിവരാവകാശ നിയമം സഹായിക്കുമെന്നും മോദി വിലയിരുത്തി.
സര്‍ക്കാര്‍ പ്രവര്‍ത്തനം ഓണ്‍ലൈനില്‍ ആകുന്നതോടെ സ്വഭാവികമായും സുതാര്യത വര്‍ധിക്കും. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് സമയോചിതമായി മറുപടി നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാര്‍, അഭിഭാഷകര്‍, നിയമവിദഗ്ധര്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ക്ഷണം ലഭിച്ച യോഗത്തില്‍ വളരെ ചുരുക്കം വിവരാവകാശ പ്രവര്‍ത്തകരെ മാത്രമാണ് പ്രവേശിപ്പിച്ചത്.
സുരക്ഷപ്രശ്‌നം ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പ്രമുഖ വിവരാവകാശ പ്രവര്‍ത്തക അരുണ റോയ് അടക്കമുള്ളവര്‍ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























