മുംബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടു പേര്‍ മരിച്ചു

മുംബൈയിലെ ഹോട്ടലില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടു പേര്‍ മരിച്ചു. വെസ്റ്റ് കുര്‍ള മേഖലയിലെ വിദ്യാവിഹാറിലുള്ള കിനാര ഹോട്ടലില്‍ ഉച്ചഭക്ഷണസമയത്താണു പൊട്ടിത്തെറി. ഏഴു പുരുഷന്മാരും ഒരു സ്ത്രീയുമാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ഘാട്‌ഖോപ്പറിലെ രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും സമീപവാസികളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിരവധി ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് അപകടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























