ആന്ധ്രാപ്രദേശില്‍ മിനിബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ആന്ധ്രപ്രദേശില്‍ മിനിബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രകാശം ജില്ലയിലെ കാന്ദ്കുറിലെ ചെര്‍ലോപാലത്ത് ശനിയാഴ്ചയാണ് സംഭവം. വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തുകയായിരുന്നു.
പരിക്കേറ്റവരെ കാന്ദ്കുറിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഹൈദരാബാദില്‍ നിന്നും കാന്ദ്കുറിലെക്കുള്ള ബസാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു. തൊട്ടുമുമ്പുള്ള പമുരുവില്‍ നിരവധി പേര്‍ ഇറങ്ങിയതിനാലാണ് മരണസംഖ്യ കുറഞ്ഞത്. ബസിലുണ്ടായിരുന്ന മൂന്ന് പേര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























