താമരയ്ക്ക് വോട്ടു ചെയ്യൂ... ലക്ഷ്മി ദേവി വരുന്നത് താമരയില്‍ നിന്നുമാണെന്ന് സ്മൃതി ഇറാനി

ബിഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പുരോഗമിക്കുമ്പോള്‍ പ്രചരണവുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും പ്രചരണത്തിനെത്തി. താമരയ്ക്ക് വോട്ട് ചെയ്യണം കാരണം ലക്ഷ്മി ദേവി വരുന്നത് താമരയില്‍ നിന്നാണെന്നാണ് സ്മൃതി ഇറാനിയുടെ അഭ്യര്‍ത്ഥന. ലാലു പ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും പാര്‍ട്ടികളുടെ ചിഹ്നമായ റാന്തല്‍ വളക്കിലൂടെയും അമ്പും വില്ലിലൂടെയുമല്ല ലക്ഷ്മി ദേവി വരുന്നത്.
അത് താമരയിലൂടെ മാത്രമാണ്. അതിനാല്‍ എല്ലാവരും താമരയ്ക്ക് വോട്ട് ചെയ്യണമെന്ന് സ്മൃതി ഇറാനി അഭ്യര്‍ത്ഥിക്കുന്നു. യുവജനങ്ങളുടെയും സ്ത്രീജനങ്ങളുടെയും ഉയര്‍ച്ചയ്ക്ക് എന്‍.ഡി.എ പ്രതിജ്ഞാബദ്ധമാണ്. ബിഹാറിലെ ഗ്രാമങ്ങളില്‍ വകസനം എത്തിക്കേണ്ടതുണ്ട്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്കു മാത്രമേ അതിനു കഴിയൂ എന്നും സ്മൃതി ഇറാനി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























