ശിവസേനക്കാര്‍ ബിസിസിഐ ആസ്ഥാനത്തേയ്ക്ക് തള്ളിക്കയറി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി നടത്തുന്ന ചര്‍ച്ചകളില്‍ പ്രതിഷേധിച്ച് ബിസിസിഐയുടെ മുംബൈയിലെ ആസ്ഥാനത്തേയ്ക്ക് ശിവസേന പ്രവര്‍ത്തകര്‍ തള്ളിക്കയറി. രാവിലെ ബിസിസിഐ ആസ്ഥാനത്തേയ്ക്ക് പ്രതിഷേധവുമായി എത്തിയ 50 ഓളം ശിവസേന പ്രവര്‍ത്തകരാണ് പോലീസുമായി ഏറ്റുമുട്ടിയ ശേഷം ഓഫീസിനുള്ളില്‍ പ്രവേശിച്ചത്.
ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയ്ക്കായി ഇരു ബോര്‍ഡുകളും ചര്‍ച്ചകള്‍ നടത്തുന്നു എന്നാരോപിച്ചായിരുന്നു ശിവസേനയുടെ പ്രതിഷേധം. പാക്കിസ്ഥാനുമായി കലാ, കായിക, സാംസ്‌കാരിക ബന്ധങ്ങള്‍ പോലും പാടില്ലെന്നാണ് ശിവസേനയുടെ നിലപാട്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ഒരു ബന്ധവും പാടില്ലെന്ന് ശിവസേന ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാക് മുന്‍ വിദേശകാര്യ മന്ത്രി കുര്‍ഷിദ് മുഹമ്മദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് തടയാന്‍ കഴിഞ്ഞ ദിവസം ശിവസേന ശ്രമിച്ചിരുന്നു. പുസ്തക പ്രകാശ ചടങ്ങിന്റെ സംഘാടകനായിരുന്ന ബിജെപി മുന്‍ നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്തു കരിഓയില്‍ ഒഴിച്ചായിരുന്നു ശിവസേനയുടെ പ്രതിഷേധം. ഇതിനു പിന്നാലെയാണ് പാക് വിരോധം പറഞ്ഞ് ബിസിസിഐ ആസ്ഥാനത്തേയ്ക്ക് ശിവസേന തള്ളിക്കയറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























