പ്രസ്താവന തിരുത്തി സാക്ഷിമഹാരാജ്, ബിജെപി ബിഹാറില്‍ വന്‍ വിജയം നേടി അധികാരത്തില്‍ വരുമെന്ന് സാക്ഷി

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍ക്കുമെന്ന് പറഞ്ഞ ബിജെപി എംപി സാക്ഷി മഹാരാജ് പ്രസ്താവന തിരുത്തി രംഗത്തെത്തി. നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ ബിജെപി ബിഹാറില്‍ വന്‍ വിജയം നേടി അധികാരത്തില്‍ വരുമെന്നാണ് സാക്ഷി മഹാരാജിന്റെ പുതിയ പ്രസ്താവന. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു തന്നെ ശക്തമായ എതിര്‍പ്പുണ്ടായതോടെയാണ് തോല്‍ക്കുമെന്ന പ്രസ്താവന ജയിക്കുമെന്ന് തിരുത്തി പറഞ്ഞത്.
രാജ്യത്തെ ഞെട്ടിച്ച ദാദ്രി കൊലപാതകത്തിനുശേഷം ബീഫിനെ ചൊല്ലി വിവാദം ഉണ്ടാക്കിയ സാക്ഷി മഹാരാജ് ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കളെ അധ്യക്ഷന്‍ അമിത് ഷാ വിളിച്ചു താക്കീത് ചെയ്തതിനു പിന്നാലെയാണ് ബിഹാറില്‍ പാര്‍ട്ടി തോല്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞത്. ബിഹാറില്‍ ബിജെപി തോല്‍ക്കുമെന്നാണ് തനിക്കു റിപ്പോര്‍ട്ട് ലഭിച്ചതെന്ന് പറഞ്ഞ സാക്ഷി മഹാരാജ് ബിജെപി തോറ്റാല്‍ നഷ്ടം ബിഹാറിനു മാത്രമാണെന്നും മോദിക്കും അമിത് ഷായ്ക്കും അല്ലെന്നും വ്യക്തമാക്കി.
ബിഹാറിനു അര്‍ബുദം ബാധിച്ചിരിക്കുകയാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടിരുന്നു. ദേശീയ മാധ്യമങ്ങള്‍ സാക്ഷി മഹാരാജിന്റെ പ്രസ്താവന വാര്‍ത്തയാക്കിയതോടെയാണ് നേതൃത്വം ഇടപെട്ടത്. പ്രസ്താവന എത്രയും വേഗം തിരുത്താന്‍ എംപിയോട് നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് പാര്‍ട്ടി ബിഹാറില്‍ ജയിക്കുമെന്ന് അദ്ദേഹം തിരുത്തി പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























