ശിവസേന പ്രതിഷേധം: ബിസിസിഐ-പിസിബി ചര്‍ച്ച മാറ്റി

ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് നിശ്ചയിച്ചിരുന്ന ബിസിസിഐ-പിസിബി ചര്‍ച്ച മാറ്റി. ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനാണ് ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹറും പിസിബി അധ്യക്ഷന്‍ ഷെഹരിയാര്‍ ഖാനും ഇന്നും കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്.
ഇതിനായി ഷെഹരിയാര്‍ ഖാന്‍ മുംബൈയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ശിവസേന പ്രവര്‍ത്തകര്‍ രാവിലെ ബിസിസിഐ ആസ്ഥാനത്തേയ്ക്ക് തള്ളിക്കയറിയതോടെയാണ് ചര്‍ച്ച മാറ്റിയത്. ചര്‍ച്ച ചൊവ്വാഴ്ച നടക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈയിലുള്ള പിസിബി അധ്യക്ഷനും സംഘത്തിനു പോലീസ് സുരക്ഷ ശക്തമാക്കി. നിലവില്‍ മുംബൈയിലെ ഹോട്ടലില്‍ തങ്ങുന്ന സംഘവുമായി ചൊവ്വാഴ്ച ബിസിസിഐ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























