മാഗി നൂഡില്‍സിന് ഏര്‍പ്പെടുത്തിയ നിരോധനം ഗുജറാത്തും കര്‍ണാടകയും പിന്‍വലിച്ചു

മാഗി നൂഡില്‍സിന് ഗുജറാത്തും കര്‍ണാടകയും ക്ലീന്‍ ചിറ്റു നല്‍കി. രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ബോംബെ ഹൈക്കോടതി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ഗുജറാത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ഓഗസ്റ്റ് 13-നാണ് നിരോധനം പിന്‍വലിച്ചു കൊണ്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്നു ലാബോറട്ടറികളില്‍ മാഗി വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാഗി ഉപയോഗ യോഗ്യമാണെന്ന് കണ്ടെത്തിയിരുന്നു.
നേരത്തെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ മാഗിയില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റിന്റെ അളവ് അനുവദനീയമായതിലും കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മാഗിക്ക് നിരോധനമേര്‍പ്പെടുത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനകളില്‍ വിജയിച്ചതിനാല്‍ അധികം താമസിക്കാതെ മാഗി വിപണിയില്‍ തിരിച്ചെത്തുമെന്ന് നെസ്‌ലെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























