യൂബര്‍ ടാക്‌സി പീഡനം: ശിവകുമാര്‍ യാദവിന്റെ ശിക്ഷ 23ന്

യൂബര്‍ ടാക്‌സി യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച െ്രെഡവര്‍ ശിവകുമാര്‍ യാദവിന്റെ ശിക്ഷ 23ന് പ്രഖ്യാപിക്കും. 2014 ഡിസംബര്‍ അഞ്ചിനാണ് യാത്രക്കാരി യൂബര്‍ ടാക്‌സിയില്‍ ബലാല്‍സംഗത്തിനിരയായത്. ഐ പി സി 323,363 എന്നീ വകുപ്പുകള്‍ പ്രകാരമായതിനാല്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാനാണ് സാധ്യതയെന്നു കരുതപ്പെടുന്നു.
സംഭവത്തോടെ സര്‍ക്കാര്‍ ഡല്‍ഹിയില്‍ യൂബര്‍ ടാക്‌സി സര്‍വ്വീസ് നിരോധിച്ചിരുന്നു. പിന്നീട് ഹൈക്കോടതി വിധിയുടെ സര്‍വ്വീസ് അടിസ്ഥാനത്തില്‍ സര്‍വ്വീസ് പുനരാരംഭിച്ചിട്ടിണ്ട്.
ഗുഡ്ഗാവിലെ സ്വകാര്യ കമ്പനിയില്‍ ഫിനാന്‍സ് എക്‌സിക്യൂട്ടീവായിരുന്നു ബലാല്‍സംഗം ചെയ്യപ്പെട്ടത്. രാത്രി ജോലി കഴിഞ്ഞു മടങ്ങിയ ഇവരെ കാറിനുള്ളില്‍ വെച്ചു െ്രെഡവര്‍ മാനഭംഗപ്പെടുത്തിയത് ഡല്‍ഹിയെ ഞെട്ടിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























