ശിവസേനയ്ക്ക് ശക്തമായ താക്കീതുമായി അരുണ്‍ ജയ്റ്റ്‌ലി

എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയുടെ കിരാത നടപടികളെ വിമര്‍ശിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കൃത സമൂഹത്തിനു നിരക്കുന്നതല്ലെന്നും ശിവസേനയുടെ നേതൃത്വത്തില്‍ നടക്കുന്ന അപരിഷ്‌കൃത പ്രതിഷേധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജയ്റ്റ്‌ലി പറഞ്ഞു. മുംബൈയില്‍ ബിസിസിഐ ഓഫീസ് ആക്രമിച്ചതിനെയും ഡല്‍ഹിയില്‍ ജമ്മു കാഷ്മീര്‍ സ്വതന്ത്ര എംഎല്‍എയ്ക്ക് നേരെ ഹിന്ദു സേന പ്രവര്‍ത്തകര്‍ കരി ഓയില്‍ ആക്രമണം നടത്തിയതിനെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
കരി ഓയില്‍ പ്രയോഗങ്ങളും വര്‍ഗീയ ആക്രമണങ്ങളും ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ക്കു നിരക്കുന്നതല്ല. കുറച്ചു ദിവസങ്ങളായി ചിലര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ അപരിഷ്‌കൃത രീതികള്‍ സ്വീകരിക്കുന്നു. ഇന്ത്യയുടെ പാരമ്പര്യം ഇതല്ലെന്നും ജയ്റ്റ്‌ലി സൂചിപ്പിച്ചു. ചിലര്‍ക്ക് ഇത്തരം കാര്യങ്ങളും മറ്റു ചിലര്‍ക്ക് മത ചേരിതിരിവും വേറെ ചിലര്‍ക്ക് കാഷ്മീര്‍ വിഷയങ്ങളുമാണ് മുഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























