പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സമരം: കേന്ദ്രമന്ത്രി വിദ്യാര്‍ഥികളുമായി ഇന്നു കൂടിക്കാഴ്ച നടത്തും

പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ഇന്ന് വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തും. നാലു മാസമായി വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര വാര്‍ത്തവിനിമയ പ്രക്ഷേപണ മന്ത്രാലയം ചര്‍ച്ചയ്ക്കു സന്നദ്ധമാകുകയായിരുന്നു.
മന്ത്രാലയ പ്രതിനിധികളുമായി വിദ്യാര്‍ഥികള്‍ മുമ്പ് നടത്തിയ ചര്‍ച്ചകളില്‍ ഫലം കാണാതിരുന്നതാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലേക്കെത്തിയത്. സര്‍ക്കാര്‍ നിയമിച്ച സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലപ്പത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. ഈമാസം 10നു മുംബൈയില്‍ വച്ചു നടന്ന ചര്‍ച്ചയിലാണ് ഇന്ന് മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























