പാകിസ്താനില്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബസിലുണ്ടായ സ്‌ഫോടനത്തി്ല്‍ രണ്ടു കുട്ടികളുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെ്ട്ടു

പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികളുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ എട്ടു പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ഏറെയും ദിവസ തൊഴിലാളികളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ രാത്രി ബസ് ക്വേട്ട സര്യബ് റോഡിലെ ടെര്‍മിനലില്‍ നിന്നും പുറപ്പെടുവേയായിരുന്നു സ്‌ഫോടനം.
ബസിനുള്ളില്‍ മുകളില്‍ യാത്രക്കാരുടെ ബാഗുകള്‍ക്കുള്ളില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ബലൂചിസ്താന്‍ പ്രവിശ്യ പോലീസ് ചീഫ് അല്‍മീഷ് ഖാന്‍ പറഞ്ഞു. സംഭവത്തില്‍ ബലൂചിസ്താന്‍ മുഖ്യമന്ത്രി അപലപിച്ചു. ബലൂചിസ്താനിലെ സമാധധാനന്തരീക്ഷം തകര്‍ക്കാനാണ് തീവ്രവാദികളുടെ ശ്രമമെന്നും മുഖ്യമന്ത്രി മാലിക് ബലോച് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























