ഗാന്ധിജിയുടെ കൊച്ചുമകള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്: മോഷണം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

ദക്ഷിണാഫ്രിക്കയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകള്‍ക്കെതിരെ കേസ്. 830,000 ഡോളറിലധികം തട്ടിപ്പ് നടത്തിയതിനാണ് ഗാന്ധിജിയുടെ കൊച്ചുമകള്‍ അഷിഷ് ലത റാംഗോബിക്കെതിരെ കേസെടുത്തിരിക്കുന്നത്. കബളിപ്പിക്കല്‍, മോഷണം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഡര്‍ബനിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെയാണ് ഇവരെ ഹാജരാക്കിയത്.
ആശുപത്രിയിലേക്ക് കിടക്കവിരികളും മറ്റും ഇറക്കുമതി ചെയ്യാനുള്ള ടെന്‍ഡര്‍ ഇന്ത്യയില്‍ നിന്നു ലഭിച്ചെന്നു കാണിച്ച് രണ്ട് പ്രാദേശിക വ്യാപാരികളെ പറ്റിച്ചുവെന്നാണ് കേസ്. ഇള ഗാന്ധിയുടെയും മേവാ റാംഗോബിന്റെയും മകളാണ് നാല്‍പ്പത്തിയഞ്ചുകാരിയായ അഷിഷ് ലത.
മൂന്നു കണ്ടൈനര്‍ നിറയെ കിടക്കവിരി, തലയിണകള്‍ തുടങ്ങിയവ ഇന്ത്യയില്‍ നിന്നും അയച്ചതായി വ്യാജ രേഖകളുണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. കസ്റ്റംസ് ക്ലിയറന്‍സിനും മറ്റും പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലക്ഷങ്ങള്‍ കച്ചവടക്കാരില്‍ നിന്നും വാങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അഷിഷ് ലതയെ ജാമ്യത്തില്‍ വിട്ടയച്ചു. കേസ് വീണ്ടും നവംബര്‍ 19ന് പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























