നിര്‍ബന്ധബുദ്ധി ഉപേക്ഷിച്ച് ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്ന് മോദിയോട് കേജരിവാള്‍

സര്‍ക്കാര്‍ സേവനങ്ങളില്‍ ഏറ്റവും അധഃപതിച്ച അവസ്ഥയിലാണ് ഡല്‍ഹി പോലീസ് എന്നു വെളിപ്പെടുത്തുന്ന പുതിയ സര്‍വേ ഫലവുമായി ഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രംഗത്ത്. നിര്‍ബന്ധബുദ്ധി ഉപേക്ഷിച്ച് ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ ഡല്‍ഹിയില്‍ അദ്ഭുതം നടക്കുമെന്നും കേജരിവാള്‍ പറഞ്ഞു.
ഡല്‍ഹി പോലീസിന്റെ നിയന്ത്രണം കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു വിട്ടുനല്കണം. ഡല്‍ഹി പോലീസിലുള്ള അഴിമതി തടയാന്‍ മോദിക്ക് ഇതുവരെ സാധിച്ചില്ലെന്നും കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. പോലീസിന്റെ പൂര്‍ണ നിയന്ത്രണം സംസ്ഥാനത്തിനു നല്കിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അഴിമതി തുടച്ചുമാറ്റുമെന്നും കേജരിവാള്‍ പ്രഖ്യാപിച്ചു. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ സര്‍വേ ഫലം ഉദ്ധരിച്ചായിരുന്നു കേജരിവാളിന്റെ ട്വീറ്റുകള്‍.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡല്‍ഹിയിലെ ഒരു കുടുംബം ശരാശരി 2,486 രൂപ കൈക്കൂലിയായി നല്‌കേണ്ടി വന്നതായും സര്‍വേ വെളിപ്പെടുത്തുന്നു. അഴിമതി വിരുദ്ധ സേനയുടെയും ഡല്‍ഹി പോലീസിന്റെയും നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനു നല്കണം. ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അഴിമതി കുറഞ്ഞത് ചൂണ്ടിക്കാണിക്കാനും കേജരിവാള്‍ മടിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























