അച്‌ഛേ ദിന്‍ തിരിച്ചെടുത്തിട്ട് പഴയ ദിനമെങ്കിലും തിരിച്ചുതരൂവെന്ന് നിതീഷ് കുമാര്‍

അച്‌ഛേ ദിന്‍ തിരിച്ചെടുത്തിട്ട് പഴയ ദിനമെങ്കിലും തിരിച്ചുതരാന്‍ നരേന്ദ്ര മോദിയോട് നിതീഷ് കുമാര്‍. ജനവഞ്ചനയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്നതെന്നും നിതീഷ് തുറന്നടിച്ചു. കേന്ദ്ര മന്ത്രിമാര്‍ വിലക്കയറ്റത്തെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരുന്നു. ബിഹാറില്‍ ധാന്യങ്ങള്‍ കിലോയ്ക്ക് 200 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഗുജറാത്തിലും മധ്യപ്രദേശിലും മഹാരാഷ്്ട്രയിലും ഈ വിലയ്ക്ക് ഭഷ്യധാന്യങ്ങള്‍ കൊടുക്കാന്‍ കഴിയുമോ എന്നും നിതീഷ് കുമാര്‍ ചോദിച്ചു. നളന്തയില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് നിതീഷ് കുമാര്‍ പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























