അമിതാഭ് ബച്ചന്‍, ഭാര്യ ജയ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍ എന്നിവര്‍ക്ക് 50,000 രൂപ വീതം പെന്‍ഷന്‍ നല്‍കുമെന്ന് യുപി സര്‍ക്കാര്‍

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, ഭാര്യ ജയ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍ എന്നിവര്‍ക്ക് സമാജ്‌വാദി പാര്‍ട്ടി എപ്പോഴൊക്കെ അധികാരത്തില്‍ വന്നാലും എല്ലാമാസവും 50,000 രൂപ വീതം പെന്‍ഷന്‍ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
അതേസമയം, യുപി സര്‍ക്കാരിന്റെ പെന്‍ഷന്‍ തനിക്കോ കുടുംബത്തിനോ വേണ്ടെന്ന് അമിതാഭ് ബച്ചന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ഉന്നത പുരസ്‌കാരമായ യാഷ് ഭാരതി സമ്മാന്‍ ലഭിച്ചവര്‍ക്ക് 50,000 രൂപ ഓരോ മാസവും പെന്‍ഷനായി നല്‍കാന്‍ ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് തീരുമാനിച്ചത്.
ഈ മൂന്നുപേര്‍ക്കും യാഷ് ഭാരതി സമ്മാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ ഈ പുരസ്‌കാരം ലഭിച്ച മറ്റുള്ളവര്‍ക്കും പെന്‍ഷന്‍ ലഭിക്കും.
സിനിമ, കല, സാഹിത്യം, കായികം എന്നീ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്നതാണീ പുരസ്‌കാരം.
ഓരോ വര്‍ഷവും പുരസ്‌കാരം ലഭിക്കുന്നവര്‍ക്ക് കൃത്യമായ എണ്ണമില്ല. പുരസ്‌കാരം നേടുന്നവര്‍ക്ക് പാരിതോഷികമായി 11 ലക്ഷം രൂപയാണ് ലഭിക്കുക. മുന്‍പ് ഇത് അഞ്ചു ലക്ഷം രൂപയായിരുന്നു. ഈ വര്‍ഷം 56 പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























