പാക് സിനിമാ താരങ്ങളെ മഹാരാഷ്ട്രയില്‍ കാലുകുത്തിക്കില്ലെന്ന് ശിവസേന

പാക് ബന്ധങ്ങള്‍ക്കെതിരേ മഹാരാഷ്ട്രയില്‍ ശിവസേന നടത്തുന്ന ഭ്രഷ്ട് സിനിമാ മേഖലയിലും. സംഗീതം, സാഹിത്യം, കായികം എന്നീ മേഖലകളില്‍ പാക് വിരുദ്ധത തുടരുന്ന ശിവസേനയുടെ ഭീഷണി ഒടുവില്‍ സിനിമ മേഖലയിലും എത്തിനില്‍ക്കുന്നു. പാക് നടി മഹിര ഖാനും നടന്‍ ഫവാദ് ഖാനും അഭിനയിച്ച ചിത്രങ്ങളുടെ മഹാരാഷ്ട്രയിലെ പ്രമോഷന്‍ പരിപാടികളില്‍ ഇവരെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന പ്രഖ്യാപിച്ചു.
അടുത്ത വര്‍ഷം റിലീസിംഗിന് ഒരുങ്ങുന്ന ഷാരൂഖ് ഖാന്റെ ക്രൈംത്രില്ലര്‍ സിനിമയായ റയീസിലാണ് മഹിര ഖാന്‍ അഭിനയിച്ചിരിക്കുന്നത്. കരണ്‍ ജോഹറിന്റെ എയ് ദില്‍ ഹേയ് മുഷ്‌കില്‍ എന്ന ചിത്രത്തിലെ സഹതാരമാണ് ഫവാദ് ഖാന്‍. ഐശ്വര്യ റായ് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ തുടങ്ങിയ താരനിരയാണ് അടുത്ത വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന എയ് ദില്‍ ഹേയ് മുഷ്‌കിലിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























