ഉത്തരേന്ത്യക്കാര്‍ നിയമലംഘനം ആസ്വദിക്കുന്നവര്‍: കിരണ്‍റിജു

ഉത്തരേന്ത്യക്കാര്‍ നിയമലംഘനം ആഗ്രഹിക്കുന്നവരും ആസ്വദിക്കുന്നവരും ആണെന്ന അഭിപ്രായം ശരിയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു. മുമ്പ് ഇക്കാര്യം പറഞ്ഞ ഡല്‍ഹി ലഫ്‌നന്റ് ഗവര്‍ണര്‍മാരില്‍ ഒരാള്‍ക്ക് മാപ്പു പറയേണ്ടി വന്നെങ്കിലും ഇക്കാര്യം ശരിയാണെന്ന് തനിക്ക് തോന്നുന്നു എന്നാണ് പറഞ്ഞത്.
ഏതോ ഡല്‍ഹി ഗവര്‍ണര്‍മാരില്‍ ഒരാളുടെ പേരില്‍ വായിച്ചതാണ് ഈ സംഗതി. എന്നാല്‍ വൈകിട്ട് അദ്ദേഹം ഇക്കാര്യത്തില്‍ മാപ്പു പറയേണ്ടി വന്നെങ്കിലം അക്കാര്യം ഒരു സത്യം തന്നെയാണ്. 2008ല്‍ അന്നത്തെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന തേജീന്ദര്‍ ഖന്ന പറഞ്ഞ വാക്കുകളെ ഉദ്ധരിച്ചാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
നിയമങ്ങള്‍ ലംഘിക്കുന്നത് ആസ്വദിക്കുകയും അതിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കില്ലെന്ന് അഭിമാനിക്കുകയും ചെയ്യുന്നത് ഉത്തരേന്ത്യക്കാര്‍, പശ്ചിമേന്ത്യക്കാര്‍ എന്നിവരുടെ പ്രത്യേകതയാണെ് തേജീന്ദര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയതിനെ തുടര്‍ന്ന് അദേഹത്തിന് പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയേണ്ടി വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























