കല്‍വാരി ശ്രേണിയില്‍പ്പെട്ട അഞ്ചാം അന്തര്‍വാഹിനിയായ ഐ.എന്‍.എസ്. വാഗിര്‍ സമുദ്രോപരിതലത്തിലും അടിത്തട്ടിലും ഒരുപോലെ എതിരാളികളെ നേരിടും.... നാവിക സേനയ്ക്ക് കരുത്തായി ഐ.എന്‍.എസ് വാഗിര്‍

കല്‍വാരി ശ്രേണിയില്‍പ്പെട്ട അഞ്ചാം അന്തര്‍വാഹിനിയായ ഐ.എന്‍.എസ്. വാഗിര്‍ സമുദ്രോപരിതലത്തിലും അടിത്തട്ടിലും ഒരുപോലെ എതിരാളികളെ നേരിടും.... നാവിക സേനയ്ക്ക് കരുത്തായി ഐ.എന്‍.എസ് വാഗിര്‍
മുംബയ് നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നാവിക സേന മേധാവി ആര്‍. ഹരികുമാര്‍ വാഗിര്‍ രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കപ്പലാണിത്. നിരീക്ഷണം,വിവരശേഖരണം എന്നീ ദൗത്യങ്ങളും നിറവേറ്റും. അതി ശക്തമായ ആയുധ പാക്കേജുകളും അത്യാധുനിക സാങ്കേതിക വിദ്യയുമുള്ള കപ്പലിന് ലോക നിലവാരത്തിലുള്ള സെന്‍സറുകളും സര്‍വൈലന്‍സ് സംവിധാനവുമാണിതിലുള്ളത്.
അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതിയും എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവും കപ്പലിന്റെ പ്രത്യേകതയാണ്. എതിരാളികളുടെ മുങ്ങിക്കപ്പലുകളും യുദ്ധക്കപ്പലുകളുമടക്കം തകര്‍ക്കാനാകും.
നാവികസേനയുടെ പ്രോജക്ട് 75ന്റെ ഭാഗമായി ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസിന്റെ സഹകരണത്തോടെ മുംബയിലെ മസഗോണ്‍ ഡോക്ക് കപ്പല്‍ ശാലയിലാണ് വാഗിര്‍ നിര്‍മ്മിച്ചത്. വാഗിറിന്റെ ശേഷി രാജ്യത്തിന്റെ പ്രതിരോധത്തിന് ശക്തി പകരുമെന്ന് ആര്‍. ഹരികുമാര്‍ .
ഇത് ചെറിയ നേട്ടമല്ല, ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ വ്യവസായത്തിന്റെ വളര്‍ച്ചയും പ്രതിരോധ മേഖലയുടെ ശക്തിയും അടിവരയിടുന്ന നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
വാഗിറില്‍ ലോകത്തിലെ തന്നെ മികച്ച സെന്‍സറുകളും സര്‍വൈലന്‍സ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.നിലവില്‍ കല്‍വാരി ശ്രണിയില്‍പ്പെട്ട നാല് അത്യാധുനിക അന്തര്‍വാഹിനികള്‍ നാവികസേനയ്ക്ക് സ്വന്തമാണ്.
"
https://www.facebook.com/Malayalivartha