പുണെ- നാസിക് അതിവേഗ റെയില്‍പാത പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കി. വര്‍ഷങ്ങളായി പദ്ധതി സംബന്ധിച്ച ചര്‍ച്ച സജീവമായിരുന്നെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പച്ചക്കൊടി കാണിച്ചത്.

പുണെ- നാസിക് അതിവേഗ റെയില്‍പാത പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കി. വര്‍ഷങ്ങളായി പദ്ധതി സംബന്ധിച്ച ചര്‍ച്ച സജീവമായിരുന്നെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പച്ചക്കൊടി കാണിച്ചത്.
പദ്ധതി യാഥാര്‍ഥ്യമായാല്‍ പുണെയില്‍ നിന്ന് നാസിക്കിലേക്ക് ഒന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് എത്താം. നിലവില്‍ റോഡ് വഴി നാലേമുക്കാല്‍ മണിക്കൂറാണ് എടുക്കുന്നത്. 235 കിലോമീറ്റര്‍ വരുന്നതാണ് റെയില്‍പാത. പുണെയില്‍ നിന്ന് അഹമ്മദ്‌നഗര്‍ വഴിയാണ് പാത നാസിക്കിലേക്കു പോകുന്നത്. 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്കു സഞ്ചരിക്കാന്‍ ശേഷിയുള്ളതായിരിക്കും പാത. 16,039 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. 24 സ്റ്റേഷനുകളായിരിക്കും പാതയിലുണ്ടാവുക. ഇരുപതോളം തുരങ്കങ്ങളുമുണ്ടാകും.
ഓട്ടമൊബീല്‍, ഐടി രംഗങ്ങളില്‍ മുന്നിലുള്ള പുണെയും കാര്‍ഷികമേഖലയില്‍ സജീവമായ നാസിക്കും തമ്മിലുളള യാത്രാസമയം കുറയ്ക്കുന്നത് ഇരുമേഖലകളിലും നേട്ടമുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. നിര്‍മാണം ആരംഭിച്ചാല്‍ മൂന്നര വര്‍ഷംകൊണ്ട് പാത പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ മുളണ്ടിനും ബദ്‌ലാപുരിനും ഇടയിലുള്ള 37 കിലോമീറ്റര്‍ സഞ്ചരിച്ചത് വെറും 25 മിനിറ്റ് കൊണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണയോട്ടത്തിലാണ് സാധാരണ ഒരു മണിക്കൂറിലേറെ സമയം നീണ്ടുനില്‍ക്കുന്ന യാത്ര 25 മിനിറ്റ് കൊണ്ട് വന്ദേഭാരത് പൂര്‍ത്തിയാക്കിയത്. മുംബൈക്കും സോലാപുരിനും ഇടയിലുള്ള 400 കിലോമീറ്റര്‍ 6 മണിക്കൂര്‍ 35 മിനിറ്റ് കൊണ്ട് ഓടിയെത്തുംവിധമാണ് സമയക്രമീകരണം. മുംബൈ - ഷിര്‍ഡി അതിവേഗ ട്രെയിന്‍ 340 കിലോമീറ്റര്‍ 5 മണിക്കൂര്‍ 25 മിനിറ്റ് കൊണ്ട് ഓടിയെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദി 10ന് നഗരത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. മുംബൈ- സോലാപുര്‍, മുംബൈ- ഷിര്‍ഡി വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്.
നഗരത്തില്‍ എല്ലാത്തരം ഡ്രോണുകള്‍ക്കും ബലൂണുകള്‍ക്കും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചുള്ള ചെറുവിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയ പൊലീസ്, റെയില്‍വെ സ്റ്റേഷനുകളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവളം, സഹാര്‍, കൊളാബ, മാതാ രമാഭായ് അംബേദ്കര്‍ മാര്‍ഗ്, അന്ധേരി പൊലീസ് സ്റ്റേഷനുകളുടെ പരിധികളില്‍ 10ന് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈ പൊലീസിന് ലഭിച്ച ഭീകരാക്രമണ ഭീഷണി സന്ദേശങ്ങളെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദ്ദശമാണ് നല്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha