വുഹാനിലെ ഹ്വനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ വില്പനയ്ക്ക് വച്ചിരുന്ന റാക്കൂണ്‍ നായകളില്‍ നിന്നാണ് കൊവിഡ് വൈറസ് പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസിനെയും മാര്‍ക്കറ്റിലുണ്ടായിരുന്ന റാക്കൂണ്‍ നായകളെയും ബന്ധിപ്പിക്കുന്ന ജനിതക വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകര്‍ അവകാശപ്പെട്ടു.

കൊവിഡ് 19 മഹാമാരിയുടെ ഉത്ഭവ സിദ്ധാന്തങ്ങളിലേക്ക് പുതിയ ഒരു റിപ്പോര്‍ട്ട് കൂടി. വുഹാനിലെ ഹ്വനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ വില്പനയ്ക്ക് വച്ചിരുന്ന റാക്കൂണ്‍ നായകളില്‍ നിന്നാണ് കൊവിഡ് വൈറസ് പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസിനെയും മാര്‍ക്കറ്റിലുണ്ടായിരുന്ന റാക്കൂണ്‍ നായകളെയും ബന്ധിപ്പിക്കുന്ന ജനിതക വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകര്‍ അവകാശപ്പെട്ടു.
വവ്വാലില്‍ നിന്ന് ഉത്ഭവിച്ച വൈറസ് വുഹാനില്‍ അനധികൃത വന്യജീവി വ്യാപാര മാര്‍ക്കറ്റിലെ ഒരു സ്പീഷീസില്‍ നിന്നാകാം മനുഷ്യനിലേക്ക് കടന്നതെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍ ഈ സ്പീഷീസ് ഏതാണെന്നതിന് കൃത്യമായ ഉത്തരമില്ല. 2020 ജനുവരിയില്‍ ഹ്വനാന്‍ മാര്‍ക്കറ്റില്‍ നിന്നും പരിസരത്ത് നിന്നും ചൈനീസ് ഗവേഷകര്‍ ശേഖരിച്ച സാമ്പിളുകളില്‍ നിന്നുള്ള ജനിതക വിവരങ്ങളാണ് ഇപ്പോള്‍ പഠന വിധേയമാക്കിയത്.
വുഹാനില്‍ ആദ്യ കേസുകള്‍ കണ്ടെത്തിയതിന് പിന്നാലെ ചൈനീസ് ഭരണകൂടം ഈ മാര്‍ക്കറ്റ് അടച്ചുപൂട്ടിയിരുന്നു. ഇതിന് ശേഷമാണ് സാമ്പിളുകള്‍ ശേഖരിച്ചത്. മാര്‍ക്കറ്റ് അടച്ചതോടെ കൂട്ടിലടച്ചിരുന്ന വന്യജീവികളെയെല്ലാം അധികൃതര്‍ നീക്കം ചെയ്തിരുന്നു. അതിനാല്‍ മാര്‍ക്കറ്റിന്റെ മതിലുകള്‍, നിലം, ലോഹ കമ്പികള്‍, കൂടുകള്‍, കാര്‍ട്ടുകള്‍ തുടങ്ങിയവയില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ജനിതക വിവരങ്ങള്‍ ചൈനീസ് ഗവേഷകര്‍ ഒരു ഓപ്പണ്‍ ആക്‌സസ് ജീനോമിക് ഡേറ്റാബേസിലൂടെ പുറത്തുവിട്ടിരുന്നു. വൈകാതെ ഇവ ആഗോള ഗവേഷകര്‍ വിശകലനത്തിന് വിധേയമാക്കി.
കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയ സാമ്പിളുകളില്‍ റാക്കൂണ്‍ നായകളുമായി പൊരുത്തപ്പെടുന്ന ജനിതക വസ്തുക്കള്‍ അന്താരാഷ്ട്ര ഗവേഷകര്‍ വലിയ അളവില്‍ കണ്ടെത്തി. എന്നാല്‍ റാക്കൂണ്‍ നായയ്ക്ക് തന്നെയാണ് വൈറസ് ബാധിച്ചതെന്ന് ഇത് തെളിയിക്കുന്നില്ല. ഇനി റാക്കൂണ്‍ നായയെ വൈറസ് ബാധിച്ചിരുന്നെങ്കില്‍ തന്നെ അതില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗം പടര്‍ന്നതെന്നും സ്ഥിരീകരിക്കാനാവുന്നില്ല.
ഒരു പക്ഷേ, രോഗ ബാധിതരായ മനുഷ്യരില്‍ നിന്നാകാം റാക്കൂണ്‍ നായയില്‍ വൈറസ് സാന്നിദ്ധ്യമുണ്ടായത്. അല്ലെങ്കില്‍ മറ്റേതെങ്കിലും ജീവികളില്‍ നിന്നുമാകാം. ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണ്‍, മൈക്കല്‍ വൊറേബെയ്, എഡ്വേഡ് ഹോംസ് എന്നീ ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു സാമ്പിളുകളുടെ ജനിതക വിശകലനം. അതേ സമയം, ഗവേഷക റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല.
കൊവിഡ് വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാകാമെന്നുള്ള സിദ്ധാന്തങ്ങളെ തള്ളുന്നതാണ് പുതിയ ഗവേഷണ റിപ്പോര്‍ട്ട്. അതേ സമയം, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നെന്ന് കണ്ടെത്താനാകുന്നില്ലെന്നും മാര്‍ക്കറ്റില്‍ കണ്ടെത്തിയ വൈറസ് സാന്നിദ്ധ്യം രോഗബാധിതരായ മനുഷ്യരില്‍ നിന്ന് ജീവികളിലേക്ക് പടര്‍ന്നതാണെന്നുമാണ് സാമ്പിളുകള്‍ ശേഖരിച്ച ചൈനീസ് ഗവേഷകരുടെ നിഗമനം.
റാക്കൂണ്‍ നായ
പേരില്‍ നായ എന്നുണ്ടെങ്കിലും റാക്കൂണുകളുമായി സാമ്യമുള്ള ഇവയ്ക്ക് കുറുക്കനുമായാണ് കൂടുതല്‍ ബന്ധം. നായകള്‍, കുറുക്കന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കാനിഡേ കുടുംബത്തില്‍പ്പെട്ടവയാണ് ഈ ചെറു ജീവികള്‍. കിഴക്കന്‍ ഏഷ്യയിലാണ് ഇവ കാണപ്പെടുന്നത്. റാക്കൂണികളുടേത് പോലുള്ള മുഖമാണ് ഇവയ്ക്ക്.
https://www.facebook.com/Malayalivartha