''എന്റെ മനസ്സില്‍, സ്ഥിതി ഇപ്പോഴും വളരെ ആശങ്കാജനകമാണ്. കാരണം നമ്മുടെ ചില സൈനിക വിന്യാസങ്ങള്‍ അതിര്‍ത്തിയോടു വളരെ അടുത്താണ്. സൈനിക വിലയിരുത്തലില്‍ വളരെ അപകടകരമായ ചില പ്രദേശങ്ങളുമുണ്ട്.''- എസ്. ജയശങ്കര്‍ പറഞ്ഞു.

ലഡാക്കിലെ പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ചില ഭാഗങ്ങളില്‍ ഇരു സൈനിക വിഭാഗങ്ങളും വളരെ അടുത്ത് മുഖാമുഖം നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
''എന്റെ മനസ്സില്‍, സ്ഥിതി ഇപ്പോഴും വളരെ ആശങ്കാജനകമാണ്. കാരണം നമ്മുടെ ചില സൈനിക വിന്യാസങ്ങള്‍ അതിര്‍ത്തിയോടു വളരെ അടുത്താണ്. സൈനിക വിലയിരുത്തലില്‍ വളരെ അപകടകരമായ ചില പ്രദേശങ്ങളുമുണ്ട്.''- എസ്. ജയശങ്കര്‍ പറഞ്ഞു.
2020 ജൂണ്‍ 15നു ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍, ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. വടികളും മറ്റു മൂര്‍ച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ചൈനയുടെ ആക്രമണം. ഒരു ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫിസറെയും മറ്റു മൂന്നു-നാലുപേരുടെയും ജീവന്‍ നഷ്ടപ്പെട്ടതായി പിന്നീട് സമ്മതിച്ചെങ്കിലും ചൈന ഇതുവരെ യഥാര്‍ഥ മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല. നയതന്ത്ര, സൈനിക ചര്‍ച്ചകളിലൂടെ സ്ഥിതിഗതികള്‍ ശാന്തമായെങ്കിലും സൈന്യം ഇതുവരെ പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല.
കഴിഞ്ഞ ഡിസംബറില്‍ അരുണാചലിലെ തവാങ്ങില്‍ ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ ഇരു പക്ഷത്തെയും ഏതാനും സൈനികര്‍ക്ക് നിസ്സാര പരുക്കേറ്റു. ഇന്ത്യന്‍ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.
https://www.facebook.com/Malayalivartha