റോക്കറ്റ് റണ്‍വേയില്‍ തിരിച്ചിറക്കിക്കൊണ്ടുള്ള ഐഎസ് ആര്‍ഒ പരീക്ഷണം വിജയിച്ചു; ഇക്കാര്യത്തില്‍ ആദ്യരാജ്യമായി ഇന്ത്യ

റോക്കറ്റ് വിക്ഷേപണ വാഹനം റണ്‍വേയില്‍ തിരിച്ചിറക്കുന്ന ഐഎസ്ആര്‍ഒയുടെ പരീക്ഷണം പരിപൂര്‍ണ്ണ വിജയമായതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ഏക രാജ്യമായി ഇന്ത്യ മാറി. ഉപയോഗം കഴിഞ്ഞ റോക്കറ്റുകളെ റണ്‍വേയില്‍ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനം സുരക്ഷിതമായി നിലത്തിറക്കുന്ന പരീക്ഷണമാണ് വിജയകരമായത്.
ഐസഎ്ആര്‍ഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആര്‍എല്‍വി) ആണ് ഇതിന് ഉപയോഗിച്ചത്. ബെംഗളൂരു നഗരത്തില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയുള്ള ചിത്രദുര്‍ഗ എയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ (എടിആര്‍) ഞായറാഴ്ച രാവിലെയാണ് പരീക്ഷണലാന്‍ഡിംഗ് വിജയകരമായി നടന്നത്.
വിക്ഷേപണ വാഹനമായ ആര്‍എല്‍വി ഹെലികോപ്ടറില്‍ നാലര കിലോമീറ്റര്‍ ഉയരത്തില്‍ കൊണ്ടുപോയി. പിന്നീട് ഹെലികോപ്റ്ററില്‍ നിന്നും സ്വതന്ത്രമാക്കിയ വിക്ഷേപണ വാഹന സ്വയമായി റണ്‍വേയില്‍ ഇറങ്ങുകയായിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമായി. ഞായറാഴ്ച രാവിലെ 7.10ന് ആര്‍എല്‍വി വഹിച്ചുകൊണ്ട് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ചിനൂക്ക് ഹെലികോപ്റ്റര്‍ ആകാശത്തേക്ക് പറന്നുയര്‍ന്നത്.
സമുദ്രനിരപ്പില്‍നിന്ന് നാലര കിലോമീറ്റര്‍ ഉയരത്തില്‍ ആര്‍എല്‍വിയുടെ മിഷന്‍ മാനേജ്‌മെന്റ് കംപ്യൂട്ടര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിച്ച് റണ്‍വേയില്‍ ഇറങ്ങിയത്. ബഹിരാകാശ വാഹനങ്ങളുടെ ചെലവ് കുറയ്ക്കുന്ന ഗവേഷണങ്ങളിലെ പുതിയ നാഴികക്കല്ലാണ് ആര്‍എല്‍വി.
https://www.facebook.com/Malayalivartha
























