യാത്രക്കാര്‍ സുരക്ഷിതര്‍... ബംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തെലങ്കാനയിലെ ഷംസാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

ബംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തെലങ്കാനയിലെ ഷംസാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
സാങ്കേതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റ് അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട വിമാനം രാവിലെ 6.15 ഓടെയാണ് ഷംസാബാദ് വിമാനത്താവളത്തില്‍ ഇറക്കിയത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനായി ഡയറക്ടറേറ്റ് തയ്യാറായിട്ടില്ല.
അതേസമയം വിമാനത്തിലുണ്ടായിരുന്ന 137 യാത്രക്കാരും സുരക്ഷിതരാണ് .
"
https://www.facebook.com/Malayalivartha
























