കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി ആയിരിക്കണക്കിന് കര്‍ഷകരും തൊഴിലാളികളും ഡല്‍ഹിയിലേക്ക്...

രാജ്യത്തെ ക്രമാധീതമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, കുറഞ്ഞുവരുന്ന വേതനം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി ആയിരിക്കണക്കിന് കര്‍ഷകരും തൊഴിലാളികളും ഡല്‍ഹിയിലേക്ക്. ഏപ്രില്‍ 5 നാളെ ഇടതു പക്ഷം ആഹ്വാനം ചെയ്ത റാലിയില്‍ പങ്കെടുക്കാനാണ് സംഘമെത്തുന്നത്.
കേന്ദ്ര സര്‍ക്കാരിനെതിരേ നാളെ ഡല്‍ഹിയില്‍ കര്‍ഷക-തൊഴിലാളി റാലിഓള്‍ ഇന്ത്യ അഗ്രികള്‍ച്ചര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എ.ഐ.എ.ഡബ്ല്യു.യു), സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ (സി.ഐ.ടി.യു), ഓള്‍ ഇന്ത്യ കിസാന്‍ സഭ (എ.ഐ.കെ.എസ്) എന്നിവ സംയുക്തമായാണ് റാലി ആഹ്വാനം ചെയ്തിട്ടുള്ളത്.
മുന്നൂറോളം അക്കാദമിക് വിദഗ്ധര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, പ്രതിരോധ വിദഗ്ധര്‍ എന്നിവര്‍ പ്രതിഷേധത്തിന് പിന്തുണ വാഗ്ദാനം ചെതിട്ടുണ്ട്. സര്‍ക്കാരിന്റെ 'തൊഴിലാളി വിരുദ്ധ', 'കര്‍ഷക വിരുദ്ധ' നയങ്ങള്‍ക്കെതിരെയാണ് റാലിയെന്ന് സംഘാടകര്‍.
"
https://www.facebook.com/Malayalivartha
























