രാമനവമി ആഘോഷത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി

രാമനവമി ആഘോഷത്തിനിടെ രണ്ടു വിഭാഗങ്ങള്‍ക്കിടെ നടന്ന സംഘര്‍ഷത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് നല്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ സിവി ആനന്ദ ബോസ് സംഘര്‍ഷം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കേസില്‍ ഒരാള്‍ അറസ്റ്റിലായി.
ബീഹാറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഘോഷയാത്രക്കിടെ ഇയാള്‍ തോക്കുമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഹൂഗ്ലി ജില്ലയിലെ റിഷ്രയില്‍ ഇന്നലെ അര്‍ധരാത്രി വീണ്ടും കല്ലേറ് നടന്നു. റിഷ്ര റയില്‍വേ സ്‌റ്റേഷന് സമീപമാണ് കല്ലേറുണ്ടായത്. പൊലീസിനെയും ദ്രുതകര്‍മസേനാംഗങ്ങളെയും മേഖലയില്‍ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ആക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സിവി ആനന്ദ ബോസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























