സിക്കിമിലെ നാഥുല അതിര്‍ത്തി പ്രദേശത്ത് ഉണ്ടായ കനത്ത മഞ്ഞിടിച്ചിലില്‍ ആറ് പേര്‍ മരിച്ചു

സിക്കിമിലെ നാഥുല അതിര്‍ത്തി പ്രദേശത്ത് ഉണ്ടായ കനത്ത മഞ്ഞിടിച്ചിലില്‍ വിനോദ സഞ്ചാരികളായ ആറ് പേര്‍ മരിച്ചു. നിരവധി വിനോദ സഞ്ചാരികള്‍ മണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
12 മണിയോടെ ഗാങ്‌ടോക്ക് നഗരത്തെ നാഥുല പാസുമായി ബന്ധിപ്പിക്കുന്ന 14ാം ജവഹര്‍ലാല്‍ നെഹ്‌റു റോഡിലാണ് അപകടം ഉണ്ടായത്.ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. ഇതുവരെ 22 വിനോദസഞ്ചാരികളെ രക്ഷിക്കാനായെന്ന് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്തുള്ള ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു. പ്രദേശത്ത് 350 ഓളം വിനോദ സഞ്ചാരികളാണ് കുടുങ്ങി കിടക്കുന്നത്. റോഡില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്തതിന് ശേഷം 80 വാഹനങ്ങള്‍ രക്ഷപ്പെടുത്തി. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
https://www.facebook.com/Malayalivartha
























