അറ്റകുറ്റപ്പണികളുടെ ഭാഗമായി മേയ് രണ്ടിന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേകള്‍ ആറ് മണിക്കൂര്‍ അടച്ചിടും

അറ്റകുറ്റപ്പണികളുടെ ഭാഗമായി മേയ് രണ്ടിന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേകള്‍ ആറ് മണിക്കൂര്‍ അടച്ചിടും.
എയര്‍പോര്‍ട്ടിന്റെ ആര്‍ഡബ്ല്യുവൈ 09/27, 14/32 എന്നീ രണ്ട് റണ്‍വേകളാണ് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അടച്ചിടുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ സിംഗിള്‍ റണ്‍വേ എയര്‍പോര്‍ട്ടുകളിലൊന്നാണ് ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം.
ദിവസവും ഏകദേശം 900 വിമാനങ്ങള്‍ ഇവിടെ വന്നുപോകുന്നുണ്ട്. 1,033 ഏക്കര്‍ വിസ്തൃതിയുള്ള വിമാനത്താവളത്തിന് റണ്‍വേകള്‍, ടാക്‌സിവേകള്‍, ഏപ്രണ്‍ എന്നിവയുടെ ശൃംഖലയുമുണ്ട്.
"
https://www.facebook.com/Malayalivartha
























