ആപ്പിള്‍ കര്‍ഷകരുടെ നടുവൊടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം....

കര്‍ഷകരുടെ നടുവൊടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം. രാജ്യത്തെ 77 ശതമാനം ആപ്പിള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജമ്മു കശ്മീരിലെയും 19 ശതമാനം ഉല്‍പ്പാദിപ്പിക്കുന്ന ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ കടക്കെണിയിലായിരിക്കുകയാണ്.
ഇന്ത്യന്‍ ആപ്പിള്‍ ഫാര്‍മേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണയില്‍ ഈ മൂന്ന് സംസ്ഥാനത്തുനിന്നുള്ള നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. കേന്ദ്രം തുടരുന്ന കര്‍ഷകവിരുദ്ധ, ഹോര്‍ട്ടികള്‍ച്ചറല്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ഫോറം രൂപീകരിക്കാനും ഫെഡറേഷന്‍ തീരുമാനമായി.
.
ഫെഡറേഷന്‍ നേതാക്കളായ സോഹന്‍ സിങ് താക്കൂര്‍, സഹുദ് അഹമ്മദ് റാത്തര്‍, ഗംഗാധര്‍ നൗട്ടിയാല്‍, സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറല്‍ സെക്രട്ടറി വിജൂ കൃഷ്ണന്‍, ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, വൈസ് പ്രസിഡന്റ് ഹന്നന്‍ മൊള്ള, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ, കര്‍ഷക തൊഴിലാളി യൂണിയന്‍ ജോയിന്റ് സെക്രട്ടറി ബിക്രം സിങ് തുടങ്ങിയവര്‍ സംസാരിച്ചു.
ഇറക്കുമതി ആപ്പിളിന് നൂറുശതമാനം തീരുവ ഏര്‍പ്പെടുത്തുക, സ്വകാര്യ കുത്തകകളുടെ സംഭരണം നിയന്ത്രിക്കുക, രാസവളം കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക തുടങ്ങി ഒമ്പത് ആവശ്യം ഉന്നയിച്ചായിരുന്നു ധര്‍ണ നടത്തിയത്.
"
https://www.facebook.com/Malayalivartha
























