പുതിയ പാർലമെന്റ് മന്ദിരം 28 ന് രാജ്യത്തിനു സമർപ്പിക്കുമ്പോൾ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ; പുതിയ ഇന്ത്യയെ നമ്മുടെ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്ന അവസരമാണിതെന്നും, രാഷ്ട്രീയവുമായി ഈ അവസരത്തെ ബന്ധിപ്പിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ പാർലമെന്റ് മന്ദിരം 28 ന് രാജ്യത്തിനു സമർപ്പിക്കുകയാണ്. എന്നാൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്ക്കരിക്കാനൊരുങ്ങി നിൽക്കുകയാണ് , പ്രതിപക്ഷ പാർട്ടികൾ . കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി, സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർക്കണ്ട് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ അടക്കം 19 പാർട്ടികൾ ഈ കാര്യമറിയിച്ച് കൊണ്ടുള്ള സംയുക്ത പ്രസ്താവന പുറത്ത് ഇറക്കുകയും ചെയ്‌തു.
എന്ത് കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പ്രതിപക്ഷമെത്തിയത് എന്ന് നോക്കാം ; അതായത് പ്രോട്ടോകോള്‍ ലംഘനം നടത്തി എന്ന ആരോപണമാണ് പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നത്. പാര്‍ലമെന്‍റ് ഉദ്ഘാടനം പ്രധാനമന്ത്രി സ്വയമേ ചെയ്യാമെന്ന തീരുമാനത്തിലൂടെ രാഷ്ട്രപതിയെ മാത്രമല്ല ജനാധിപത്യത്തെ കൂടി പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നുണ്ട് . ഭരണഘടനയുടെ 79 ആം അനുച്ഛദേമനുസരിച്ച് രാഷ്ട്രപതിയാണ് പാര്‍ലമെന്‍റിന്‍റെ അവസാനവാക്ക്. എന്നാല്‍ രാഷ്ട്രപതി തഴയപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചിരിക്കുകയാണ്. ആദിവാസി വനിത, രാഷ്ട്രപതിയായതിന്‍റെ സന്തോഷം കെടുത്തുന്ന തീരുമാനമായിപ്പോയെന്നും പ്രസ്താവനയിൽ ആരോപിച്ചിരിക്കുന്നു.
എന്നാൽ അമിത് ഷാ പറയുന്നത് , പുതിയ ഇന്ത്യയെ നമ്മുടെ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്ന അവസരമാണിതെന്നും, രാഷ്ട്രീയവുമായി ഈ അവസരത്തെ ബന്ധിപ്പിക്കരുതെന്നും, പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.ചടങ്ങിലേക്ക്, എല്ലാ പാർട്ടികളെയും ക്ഷണിക്കുന്നതായും അമിത്ഷാ അറിയിച്ചു.
https://www.facebook.com/Malayalivartha