പുരുഷ വേഷം ധരിച്ച് ഭർതൃ വീട്ടിൽ യുവതി: കുടുംബ വഴക്കിനെ തുടർന്ന് അമ്മായിയമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി
കുടുംബ വഴക്കിനെ തുടർന്ന് പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. അന്വേഷണം വഴി തെറ്റിക്കാൻ 5 പവന്റെ മാലയും കവർന്നു മുങ്ങിയ മഹാലക്ഷ്മി എന്ന യുവതിയാണു പിടിയിലായത്. തിരുനെൽവേലി തൽക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ രാമലക്ഷ്മിയാണു കൊല്ലപ്പെട്ടത്. ഭർതൃമാതാവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷം മുമ്പ് മഹാലക്ഷ്മിയും, ഭർത്താവ് രാമസ്വാമിയും രണ്ടു കുട്ടികളുമായി താമസം മാറ്റിയിരുന്നെങ്കിലും പ്രശ്നങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഹെൽമറ്റും ജാക്കറ്റും ധരിച്ചു പുരുഷ വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പുരുഷവേഷം ധരിച്ച യുവതി ഭർതൃമാതാവിന്റെ വീട്ടിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം അമ്മായിയമ്മയെ കൊലപ്പെടുത്തുകയായിരുന്നു. ആഭരണങ്ങൾക്കായി കൊലപാതകം നടത്തി എന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. സിസിടിവി' ദൃശ്യങ്ങളിൽ പുരുഷ വേഷത്തിൽ ഹെൽമറ്റ് ധരിച്ച് ഇരുമ്പ് ദണ്ഡുമായി വീടിനുള്ളിൽ കയറിയതിന് ശേഷം പുറത്തേക്ക് വരുന്ന മഹാലക്ഷ്മിയുടെ ദൃശ്യങ്ങളാണ് ഉള്ളത്. പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ അമ്മായിയമ്മയെ മർദിച്ച് കൊലപ്പെടുത്തിയത് മഹാലക്ഷ്മിയാണെന്ന് വ്യക്തമായി.
രാമസാമി വിവാഹം കഴിച്ചത് മുതൽ അമ്മായിയമ്മയും മരുമകളും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇവർ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ഷൺമുഖവേൽ താമസിക്കുന്ന വീടിന്റെ പിൻഭാഗത്ത് തന്നെ രാമസാമിക്ക് പുതിയ വീട് നിർമ്മിച്ച് നൽകുകയും ചെയ്തിരുന്നു. എന്നാൽ, രാമലക്ഷ്മിയുമായി പലപ്പോഴും തർക്കം പതിവായി. ഇടയ്ക്കിടെ അയൽക്കാർ വന്ന് തർക്കം പരിഹരിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ 10 ദിവസം മുമ്പ് ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിൽ പ്രകോപിതയായ മഹാലക്ഷ്മി അമ്മായിയമ്മയെ കൊല്ലാൻ പദ്ധതിയിട്ടു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം രാവിലെ മഹാലക്ഷ്മി വേഷം മാറി ഉറങ്ങിക്കിടന്ന രാമലക്ഷ്മിയെ മർദ്ദിക്കുകയായിരുന്നു. പിന്നീട് തന്നിലേയ്ക്ക് അന്വേഷണം നീളാതിരിക്കാൻ അമ്മായിയമ്മയുടെ കഴുത്തിൽ കിടന്ന അഞ്ചുപവനോളം വരുന്ന സ്വർണ മാല, കവരുകയും ചെയ്തു.
പോലീസ് വീട്ടിലെത്തി അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിച്ചു. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വൃദ്ധയെ ആക്രമിച്ച് സ്വർണ്ണം തട്ടിയെടുത്തത് മഹാലക്ഷ്മിയാണെന്ന് വ്യക്തമായി. സ്വർണ മോഷണം നടത്തിയത് അന്വേഷണത്തെ വഴിതെറ്റിക്കാനും, മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് വരുത്തി തീർക്കാനുമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അറസ്റ്റിലായ മഹാലക്ഷ്മിയെ പോലീസ് കോടതിയിൽ ഹാജരാക്കി കൊക്രാകുളം വനിതാ ജയിലിൽ പാർപ്പിച്ചു. അറസ്റ്റ് ചെയ്യുമ്പോൾ ഒമ്പത് വയസുള്ള കുഞ്ഞിന്റെ കരച്ചിൽ കണ്ട് നിന്നവരെയും വേദനിപ്പിക്കുന്നതായിരുന്നു. എന്നാൽ ആക്രമണത്തിൽ പരിക്കേറ്റ രാമലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വേണ്ട ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പിന്നീട് കൊലപാതക കുറ്റം ചുമത്തി മരുമകളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്വേഷണത്തെ വഴിതെറ്റിക്കാൻ ആവും വിധം ശ്രമിച്ച മഹാലക്ഷ്മിയെ അറസ്റ്റുചെയ്യാൻ പൊലീസിനെ സഹായിച്ചത് സി സി ടി വി ദൃശ്യങ്ങളായിരുന്നു. ഗുരുതരാവസ്ഥയിൽ ഭാര്യയെ കണ്ട് ഷണ്മുഖവേൽ നിലവിളിച്ചപ്പോൾ രക്ഷിക്കാൻ ആദ്യം ഓടിയെത്തിയത് മഹാലക്ഷ്മിയായിരുന്നു. മോഷണശ്രമത്തിനിടെ ആക്രമിക്കപ്പെട്ടു എന്നുവരുത്താനായിരുന്നു മഹാലക്ഷ്മിയുടെ പിന്നത്തെ ശ്രമം. ഇതിനായി സീതാലക്ഷ്മിയുടെ അഞ്ചുപവന്റെ മാലയും കവർന്നിരുന്നു. എന്നാൽ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതോടെ എല്ലാം പൊളിയുകയായിരുന്നു.
അമ്മായി അമ്മയും മരുമകളും സ്ഥിരം കലഹത്തിലായിരുന്നു എന്ന അയൽവാസികളുടെ മൊഴിയും അന്വേഷണത്തിൽ നിർണായകമായി. ഷണ്മുഖ വേല്‍ തൊഴുത്തിലേക്ക് പോയതിന് പിന്നാലെയാണ് വീട്ടിലേക്ക് ട്രാക്ക് സ്യൂട്ടും ഹെല്‍മറ്റും ധരിച്ചൊരാള്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുമ്പ് പൈപ്പുമായി വീട്ടിലേക്ക് കയറിയ ആള്‍ പെട്ടന്ന് തന്നെ പുറത്തിറങ്ങിപ്പോവുന്നതും കാണാം. അക്രമി ധരിച്ചിരുന്നത് സീതാലക്ഷ്മിയുടെ മകന്‍ രാമസ്വാമിയുടെ വസ്ത്രമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് മഹാലക്ഷ്മി കുറ്റം സമ്മതിക്കുന്നത്.
https://www.facebook.com/Malayalivartha