ഡല്‍ഹിയിലെ ആര്‍കെ പുരത്തുണ്ടായ വെടിവെയ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു.. സഹോദരനുമായുളള സാമ്പത്തികതര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്

ഡല്‍ഹിയിലെ ആര്‍കെ പുരത്തുണ്ടായ വെടിവെയ്പില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. പിങ്കി (30), ജ്യോതി (29) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയറ്റതിനു പിന്നാലെ ഇരുവരെയും എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെപ്പിന്റെ ദൃശങ്ങള്‍ പുറത്തു വന്നു.
ഇന്നു പുലര്‍ച്ചെ ആര്‍കെ പുരം അംബേദ്കര്‍ ഭസ്തിയിലാണ് സംഭവം. കൊല്ലപ്പെട്ട സ്ത്രീകളുടെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അക്രമികള്‍ക്കായി തിരച്ചില്‍ തുടങ്ങിയെന്നും പോലീസ് .
കടം കൊടുത്ത 15000 രൂപ തിരികെ ചോദിച്ച യുവാവിനെ തേടിയെത്തിയവര്‍ അയാളുടെ രണ്ട് സഹോദരിമാരെ വെടിവച്ചു കൊന്നു. ജ്യോതി ( 30 ), പിങ്കി ( 29 ) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ 02.30ഓടെ കൊല്ലപ്പെട്ടത്. അര്‍ജുന്‍, മൈക്കിള്‍, ദേവ് എന്നീ പ്രതികളെ മണിക്കൂറുകള്‍ക്കകം ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
പന്ത്രണ്ടംഗ സംഘത്തിലെ മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ ഊജ്ജിതമാക്കി. ആര്‍.കെ. പുരം അംബേദ്കര്‍ ബസ്തിയിലാണ് ഡല്‍ഹിയെ ഞെട്ടിച്ച ഇരട്ടക്കൊല നടന്നത്. സാമ്പത്തിക ഇടപാടാണ് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
പ്രതിയായ ദേവിന് യുവതികളുടെ സഹോദരന്‍ ലളിത് 15000 രൂപ കടം കൊടുത്തിരുന്നു. ലളിത് പണം തിരികെ ചോദിച്ചതോടെയാണ് പ്രശ്‌നമുണ്ടായത്. ശനിയാഴ്ച ലളിതുമായി വാക്കേറ്റമുണ്ടായി.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ അക്രമി സംഘം ലളിതിന്റെ ഫ്‌ലാറ്റിന് മുന്നിലെത്തി കല്ലെറിയുകയും ഇരുമ്പ് വടി കൊണ്ട് കതക് തകര്‍ക്കുകയും ചെയ്തു.
ഉറങ്ങിക്കിടന്ന ലളിത് അക്രമികളുടെ കൈയില്‍പ്പെടാതെ രക്ഷപ്പെട്ടു. ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിമാര്‍ ഓടിയെത്തി അക്രമികളെ തടയാനായി ശ്രമിച്ചു. വാക്കുതര്‍ക്കത്തിനിടെ ജ്യോതിയെയും പിങ്കിയെയും വെടിവയ്ക്കുകയായിരുന്നു. നെഞ്ചിലും വയറിലും വെടിയേറ്റ ഇരുവരെയും സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha

























