തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയടക്കം ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.... മരം കടപുഴകി വീണ് പലയിടത്തും ഗതാഗത തടസ്സം, നിരവധി വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയടക്കം ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്,തിരുവള്ളൂര്‍ ജില്ലകളടക്കം ആറ് ജില്ലകളിലാണ് അവധി.
ഞായറാഴ്ച രാത്രിയോടെയാണ് ചെന്നൈയില്‍ കനത്ത മഴ പെയ്ത് തുടങ്ങിയത്. മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടായി. മരം കടപുഴകി വീണ് പലയിടത്തും ഗതാഗത തടസമുണ്ടായി. മഴയെ തുടര്‍ന്ന് വ്യോമഗതാഗതം വൈകി. പത്തോളം വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു.
നിരവധി അന്താരാഷ്ട്ര വിമാന സര്‍വീസുകളടക്കം വൈകാനും ഇടയായി. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മിതമായതോ ഒറ്റപ്പെട്ടതോ ആയ മഴ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha

























