മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുകയാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും രംഗത്ത്

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുകയാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും രംഗത്ത്. മന്‍ കി ബാത്തില്‍ മണിപ്പൂര്‍ കി ബാത്ത് വേണമായിരുന്നെന്നും അതുണ്ടായില്ലെന്നും വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ .
മണിപ്പൂരിനെക്കുറിച്ച് ഒരു വാക്ക് പ്രധാനമന്ത്രി ഉരിയാടിയില്ല. ഒരു യോഗം പോലും വിളിച്ചുകൂട്ടിയില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍വകക്ഷി സംഘത്തെ കാണാനും തയ്യാറാകുന്നില്ല. മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ് മനസിലാക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.
പ്രധാനമന്ത്രി രാജധര്‍മം നിറവേറ്റണം. സമാധാനത്തിന് വിഘാതമായി നില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകണം. ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് സമാധാനം പുനഃസ്ഥാപിക്കണം. സര്‍വകക്ഷി സംഘത്തിന് മണിപ്പൂര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
"
https://www.facebook.com/Malayalivartha

























