സെന്തിൽ ബാലാജിയുടെ അറസ്റ്റ് നിയമപരമാണ്; ഹേബിയസ് കോർപസ് ഹർജി പരിഗണിക്കാൻ പാടില്ലായിരുന്നു; കേസ് ബുധനാഴ്ച കേൾക്കാമെന്ന് സുപ്രീംകോടതി; മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സോളിസിറ്റർ ജനറൽ

സെന്തിൽ ബാലാജിയുടെ ആശുപത്രി മാറ്റവുമായി ബന്ധപ്പെട്ടുള്ള നിർണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇ ഡി സുപ്രീംകോടതിയിൽ ചില കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സോളിസിറ്റർ ജനറൽ രംഗത്ത്. ബാലാജിയുടെ അറസ്റ്റ് നിയമപരമെന്ന് വാദിക്കുകയാണ് ഇഡി. ഹേബിയസ് കോർപസ് ഹർജി പരിഗണിക്കാൻ പാടില്ലായിരുന്നു. കേസ് ബുധനാഴ്ച കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
അതേസമയം ഇ ഡി.സെന്തിൽ ബാലാജിയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ നിർമ്മലയെ ചോദ്യം ചെയ്യുവാൻ നീക്കങ്ങൾ നടത്തിയിരുന്നു . സഹോദരൻ അശോക് കുമാറിനും സമൻസ് അയച്ചിരുന്നു ഇഡി. സെന്തിൽ ബാലാജിക്ക് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതൽ നടപടികളിലേക്ക് കടന്നത്. സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന് ഇഡി സമൻസ് അയച്ചിരുന്നു . ആദായ നികുതി വകുപ്പിന് പിന്നാലെയായിരുന്നു ഇഡിയും സമൻസ് അയച്ചത്.
സെന്തിൽ ബാലാജിയെ ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു.എട്ട് ദിവസത്തെ കസ്റ്റഡിയാണ്. സെന്തിൽ ബാലാജിയുടെ ജാമ്യ ഹർജി തള്ളിയ കോടതി ഇദ്ദേഹത്തെ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുവാദം നൽകിയിരുന്നു . ജയിൽ വകുപ്പിനാണ് സെന്തിൽ ബാലാജിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്നത്. എന്നാൽ അത്, കേന്ദ്ര സേന ഏറ്റെടുത്തേക്കുവാനുള്ള സാധ്യതകളുണ്ടായിരുന്നു . .15 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ചോദിച്ചത്. എട്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. സെന്തിൽ ബാലാജിയുടെ ചികിത്സ തുടരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു .
https://www.facebook.com/Malayalivartha

























