നിയമനക്കോഴ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ നടപടിക്കെതിരെ ഇ.ഡി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി് പരിഗണനയില്‍

നിയമനക്കോഴ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ നടപടിക്കെതിരെ ഇ.ഡി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍.
മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഇ.ഡി സുപ്രീംകോടതിയെ പരിഗണിച്ചത്. സെന്തില്‍ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ ഇന്ന് നിശ്ചയിച്ചിരിക്കെയാണ് അവധിക്കാല ബെഞ്ച് വിഷയം പരിഗണിക്കുന്നത്.
തന്റെ ഭാഗം കൂടി കേട്ട ശേഷമേ ഇ.ഡിയുടെ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ പാടുള്ളുവെന്ന് കാട്ടി സെന്തില്‍ ബാലാജിയുടെ ഭാര്യ എസ്. മേഘല തടസഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ വാദവും ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് കേള്‍ക്കും.
"
https://www.facebook.com/Malayalivartha
























