Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

തെലങ്കാനയില്‍ അമിത് ഷായുടെ ചടുല നീക്കം;സാക്ഷാല്‍ കെസിആറിനെ വശത്താക്കാന്‍ നീക്കം,ബിജെപി നീക്കത്തില്‍ ഞെട്ടി ഡികെ ശിവകുമാര്‍,ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപിയെ തുരത്താന്‍ വിശാലപ്രതിപക്ഷത്തിന് കളമൊരുക്കുന്ന കോണ്‍ഗ്രസ്സിന് തിരിച്ചടി

22 JUNE 2023 09:04 PM IST
മലയാളി വാര്‍ത്ത

തെലങ്കാനയില്‍ കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച് അമിത് ഷായുടെ വന്‍ നീക്കം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ ബിജെപി തൂക്കിയെന്ന് അഭ്യൂഹം. ഷാമോദി നീക്കത്തില്‍ ഞെട്ടി ഡികെ ശിവകുമാര്‍. ദക്ഷിണേന്ത്യയില്‍ ബിജെപിയെ നിലംതൊടീക്കില്ല താമര തണ്ടൊടിക്കുമെന്ന് വെല്ലുവിളിച്ചിരിക്കുന്നത് ഡികെയാണ്. കര്‍ണാടകയില്‍ നിന്ന് ബിജെപി തെലങ്കാനയിലേക്ക് കളംമാറ്റിച്ചവിട്ടിയിരിക്കുകയാണ്. വെള്ളിയാഴ്ച പട്‌നയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷകക്ഷികളുടെ യോഗത്തില്‍ നിന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസ്. വിട്ടുനില്‍ക്കുന്നത് ബി.ജെ.പിയോട് അടുക്കുന്നതിന്റെ ഭാഗമായെന്ന് സൂചന പുറത്ത് വരുന്നു.

തെലങ്കാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കൂടെ നടക്കാനിരിക്കെ കെസിആര്‍ ബി.ജെ.പിയോടുള്ള നിലപാട് മയപ്പെടുത്തിയതും സമീപകാലത്ത് കോണ്‍ഗ്രസിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതും അഭ്യൂഹത്തിന് ശക്തിപകരുന്നു. ചന്ദ്രശേഖര്‍ റാവുവിന്റെ മാറ്റം ശിവകുമാറിനെ ഞെട്ടിച്ചിരിക്കുന്നത്. കാരണം കടുത്ത മോദി വിരോധി ആയിരുന്നു ചന്ദ്രശേഖര്‍ റാവു. കെസിആറിനെ ഒതുക്കാന്‍ മകളുടെ അഴിമതിക്കേസില്‍ കേന്ദ്രം പിടിമുറുക്കി കാണും. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ പ്രതിയാണ് ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബി.ആര്‍.എസ്. എം.എല്‍.സിയുമായ കെ. കവിത. ഇതും മാറി ചിന്തിക്കാന്‍ ചന്ദ്രശേഖര്‍ റാവുവിനെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന സൂചനയും വരുന്നുണ്ട്. എന്നാല്‍, ഇത് നേരത്തേ പ്രതീക്ഷിച്ചതു തന്നെയാണെന്ന് ഒരുവിഭാഗം രാഷ്ട്രീയനിരീക്ഷകള്‍ വിലയിരുത്തുന്നു.



പ്രതിപക്ഷ ഐക്യത്തിന് മുന്നില്‍ നിന്ന് ശ്രമം നടത്തുന്ന എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ ബി.ആര്‍.എസിനെ, ബി.ജെ.പിയുടെ ബി ടീമെന്ന് അടുത്തിടെ വിമര്‍ശിച്ചിരുന്നു. നേരത്തെ ടി.ആര്‍.എസ്. ആയിരുന്ന കെ.സി.ആറിന്റെ പാര്‍ട്ടി, ബി.ആര്‍.എസ്. എന്ന് പേരുമാറ്റി ദേശീയപാര്‍ട്ടി മോഹങ്ങള്‍ സജീവമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ കാലുറപ്പിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടി ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയില്‍ മറ്റുപാര്‍ട്ടികളിലെ നേതാക്കളേയും പ്രവര്‍ത്തകരേയും ലക്ഷ്യമിടുന്ന ബി.ആര്‍.എസ്. ബി.ജെ.പിയില്‍ നിന്ന് വലിയ തോതിലുള്ള അടര്‍ത്തിമാറ്റലിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. മോദി വിരുദ്ധ കോണ്‍ഗ്രസ് രഹിത സഖ്യത്തിന് പലതവണ കെ. ചന്ദ്രശേഖര്‍ റാവു ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാള്‍, ഭഗവന്ത് മാന്‍, എം.കെ. സ്റ്റാലിന്‍, മമത ബാനര്‍ജി എന്നിവരുമായും പ്രതിപക്ഷത്തെ മറ്റ് പ്രധാനനേതാക്കളായ അഖിലേഷ് യാദവ്, ഉദ്ദവ് താക്കറെ എന്നിവരുമായും കെ.സി.ആര്‍. ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പി. വിരുദ്ധ കോണ്‍ഗ്രസ് മുക്ത സഖ്യങ്ങള്‍ക്കായിരുന്നു ശ്രമമെങ്കിലും സ്റ്റാലിന്‍ അടക്കമുള്ളവര്‍ ഇത് സാധ്യമല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ബിജെപി കെസിആറിനെ വീഴ്ത്തി തെലങ്കാനയില്‍ ചുവടുറപ്പിച്ചാല്‍ അടിമുടി പൊള്ളുന്നത് ഇങ്ങ് കര്‍ണാടകയില്‍ ഡികെ ശിവകുമാറിനാണ്. കാരണം ദക്ഷിണേന്ത്യയില്‍ ഷായുടെ എതിരാളി ഡികെയാണ്. അധികാരം കിട്ടിയതോടെ വലിയ വെല്ലുവിളിയാണ് ഷായോടും ബിജെപിയോടും ശിവകുമാര്‍ നടത്തിയത്. ദക്ഷിണേന്ത്യയില്‍ കാവി വല്‍ക്കരണം നടക്കില്ല നടത്തിക്കില്ല ചുവടുറപ്പിക്കാന്‍ ഒരുതരി മണ്ണ് കിട്ടില്ലെന്ന് വെല്ലുവിളിച്ചു. ആ വെല്ലുവിളിയങ്ങ് ഏറ്റെടുത്തു ഷാ. അതിന് ശേഷം വിശാല പ്രതിപക്ഷത്തിന് ഓടി നടക്കുന്നത് ഡികെയും രാഹുല്‍ ഗാന്ധിയുമാണ്. ബിജെപി വിരുദ്ധ പാര്‍ട്ടികളെയെല്ലാം അണിനിരത്തി വന്‍ സഖ്യം രൂപീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ തെലങ്കാനയില്‍ ഭരണ പാര്‍ട്ടി തന്നെ
ബിജെപി കൈ കൊടുക്കുമോയെന്ന ഭീതി ഉടലെടുത്ത് കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (1 hour ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (2 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (2 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (2 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (2 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (3 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (4 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (4 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (5 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (5 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (5 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (5 hours ago)

Malayali Vartha Recommends