ഇന്ത്യയെ ഏതു തരത്തിലും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യവുമായി കരുക്കള്‍ നീക്കി കൊണ്ടിരുന്ന ചൈനയ്ക്കാകട്ടെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം കര്‍ശന പാഠമാണ് നല്കിയിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തികളില്‍ സൈന്യത്തെ വിന്യസിച്ച് യുദ്ധത്തിനായി അവസരം കാത്തിരിക്കുന്ന ചൈനയും, ചൈനയ്ക്ക് എല്ലാവിധ പിന്‍തുണയും നല്കി പന്നില്‍ നിന്ന് കരുക്കള്‍ നീക്കുന്ന റഷ്യയും ഇന്ത്യയുടെ നയതന്ത്ര മുന്നേറ്റത്തില്‍ അന്താളിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌റ്റേറ്റ് സന്ദര്‍ശനം ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ തലവര മാറ്റിക്കുറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്കയുടെ രാഷ്ട്രതലവന്‍ ജോ ബൈഡനും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ഒപ്പുവെയ്ക്കപ്പെട്ട കരാറുകളേക്കാള്‍ ഒരുമിച്ച് നീങ്ങാനുള്ള തീരുമാനം ഇന്ത്യന്‍ രാഷ്ട്രീയത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയെ ഏതു തരത്തിലും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യവുമായി കരുക്കള്‍ നീക്കി കൊണ്ടിരുന്ന ചൈനയ്ക്കാകട്ടെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം കര്‍ശന പാഠമാണ് നല്കിയിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തികളില്‍ സൈന്യത്തെ വിന്യസിച്ച് യുദ്ധത്തിനായി അവസരം കാത്തിരിക്കുന്ന ചൈനയും, ചൈനയ്ക്ക് എല്ലാവിധ പിന്‍തുണയും നല്കി പന്നില്‍ നിന്ന് കരുക്കള്‍ നീക്കുന്ന റഷ്യയും ഇന്ത്യയുടെ നയതന്ത്ര മുന്നേറ്റത്തില്‍ അന്താളിച്ചിരിക്കുകയാണ്.
യുക്രൈന്‍ യുദ്ധത്തില്‍ അമേരിക്കന്‍ നിലപാടുകളോടൊപ്പം നില്ക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ ആദ്യഘട്ടത്തില്‍ തന്നെ ചൈന എതിര്‍ത്തിരുന്നു. എന്നിട്ടും ചൈനയിലെ ഷീ റഷ്യയും , ഉക്രൈനും മാറി മാറി സന്ദര്‍ശിച്ച് ഒത്തുതീര്‍പ്പിനായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതായി വരുത്താന്‍ ശ്രമിച്ചിരുന്നു. മാറിമാറിയുള്ള ചര്‍ച്ചകളിലൂടെ താന്‍ ലോകനേതാവ് പദവിയിലേയ്ക്ക് ഉയരുമെന്ന് ഷീ കരുതിയിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കം പറഞ്ഞു തീര്‍ക്കുന്നതില്‍ വിജയിച്ച് ഷീ പിങ് പക്ഷേ യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കൊപ്പം നിന്നുകൊണ്ടാണ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയത്. റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങള്‍ അവര്‍ക്ക് നല്കിയാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന ഉടമ്പടിയാണ് ഷീ മുന്നോട്ട് വെച്ചത്. അതു കൊണ്ട് തന്നെ അത് പരാജയപ്പെടുകയും. അമേരിക്കന്‍, ഇന്ത്യ കരാറുകളും ബന്ധവും തകര്‍ത്തത് ഷീയുടെയും ചൈനയുടെയും കടന്നു കയറ്റ ശ്രമങ്ങളെയാണ്. നരേന്ദ്രമോദിയുടെ ഇടപെടല്‍ ചെരുതല്ലെന്ന മുന്നറിയപ്പാണ് ചൈനയ്ക്ക് നല്കിയിരിക്കുന്നതെന്ന വ്യക്തമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ അംഗീകരിക്കപ്പെടുന്നത് ഇന്ത്യന്‍ നിലപാടുകളെയും കൂടിയാണെന്നതില്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാം. ഇനിയും കൂടുതല്‍ ഊഷ്മളതയിലേക്ക് ഇന്ത്യാ-അമേരിക്കാ ബന്ധം നീങ്ങും. ലഷ്‌കര്‍ ഇ തൊയിബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്ത വരുമ്പോള്‍ അത് നയതന്ത്ര നീക്കങ്ങളുടെ വിജയം കൂടിയായി മാറുകയാണ്.
ഡോണള്‍ഡ് ട്രംപ് ഭരണകൂടവുമായി മികച്ച ബന്ധമായിരുന്നു നരേന്ദ്ര മോദി സര്‍ക്കാരിനുണ്ടായിരുന്നത്. എന്നാല്‍ ട്രംപിനെ തോല്‍പിച്ചു ജോ ബൈഡന്‍ അധികാരമേറിയപ്പോള്‍ അത് ഇന്ത്യയുഎസ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുമോയെന്നുപോലും ആശങ്കയുണ്ടായി. ബൈഡന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും ശക്തമായ മോദിവിരുദ്ധ നിലപാടുകാരുമായിരുന്നു. എന്നാല്‍ 'ട്രംപ് കാല'ത്തെപ്പോലെ സുഗമമായ ബന്ധം യുഎസുമായി ഇനിയും തുടരും. ഇന്ത്യയെ അകറ്റിയുള്ള നീക്കങ്ങള്‍ അമേരിക്കയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇതിന് തെളിവാണ് മോദിയുടെ ഈ അമേരിക്കന്‍ യാത്ര.
ചാരബലൂണുകള്‍ പറത്തിയപ്പോള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നടപടി അതിവിചിത്രവും നിരുത്തരവാദപരവുമെന്ന് ചൈന പ്രതികരിച്ചിരുന്നു. 'ഏതൊരു ഏകാധിപതിയെയുംപോലെ, ഷിക്കും സംഭവം നാണക്കേടായി' എന്നായിരുന്നു പരാമര്‍ശം. ഈ നിലപാടിനോട് ചേര്‍ന്ന് നിന്നാണ് ബൈഡന്‍ കാര്യങ്ങള്‍ മോദിക്കൊപ്പവും വിശദീകരിച്ചത്. അതുകൊണ്ട് ചൈനയെ പോലും വകവയ്ക്കാതെ ഇന്ത്യയുമായി പുതിയ ദിശയിലെ കൂട്ടുകെട്ടിനാണ് അമേരിക്ക ഒരുങ്ങുന്നതെന്ന് വ്യക്തം.
അതിര്‍ത്തി കടന്നുള്ള ഭീകരതയെ അവര്‍ ശക്തമായി അപലപിക്കുകയും തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശവും ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പാക്കിസ്ഥാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മോദിയും ബൈഡനും ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും അവര്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. അങ്ങനെ ഭീകരതയ്ക്കെതിരെ ഉറച്ച ശബ്ദം ഇന്ത്യയ്ക്കൊപ്പം ഉയര്‍ത്തുകയാണ് അമേരിക്കയും.
ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും ഭവനമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി മോദി അമേരിക്കന്‍ പ്രസിഡന്റിനൊ്പ്പം നിന്നാണ് പ്രഖ്യാപിച്ചത്. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും ഭവനമാണ് ഇന്ത്യ. എല്ലാ വിശ്വാസങ്ങളും ഞങ്ങള്‍ ആഘോഷിക്കുന്നു. ഇന്ത്യയില്‍, വൈവിധ്യം ഒരു സ്വാഭാവിക ജീവിതരീതിയാണ്, ഇന്ന് ലോകം ഇന്ത്യയെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു.- നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയില്‍ 2500-ലധികം രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. 20 ഓളം വ്യത്യസ്ത പാര്‍ട്ടികള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ഭരിക്കുന്നു. ഞങ്ങള്‍ക്ക് 22 ഔദ്യോഗിക ഭാഷകളും ആയിരക്കണക്കിന് പ്രാദേശിക ഭാഷകളുമുണ്ട്. ഓരോ 100 മൈലിലും ഞങ്ങളുടെ പാചകരീതിയിലും മാറ്റമുണ്ട്. എന്നിരുന്നാലും. ഞങ്ങള്‍ ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു. ആ കൗതുകംയുഎസ് കോണ്‍ഗ്രസിലും ഞാന്‍ കാണുന്നു. ഇന്ത്യയുടെ വികസനവും ജനാധിപത്യവും വൈവിധ്യവും മനസിലാക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത് എല്ലായ്പ്പോഴും വലിയ ബഹുമതിയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
. ഭരണഘടന അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജാതി-മത-ലിംഗ വേര്‍തിരിവില്ലാതെയാണു നയങ്ങള്‍ നടപ്പാക്കുന്നതെന്നു മോദി പറഞ്ഞു. രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണവും സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മോദി.ജനാധിപത്യത്തിന്റെ വിജയത്തിനു മാധ്യമസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സുപ്രധാനമാണെന്നു ബൈഡന്‍ പറഞ്ഞു. ഇന്ത്യ - യുഎസ് സഹകരണം എക്കാല്ലത്തെയും ശക്തമായ നിലയിലാണ്. യുക്രെയ്ന്‍ യുദ്ധത്തെപ്പറ്റി മോദിയുമായി ചര്‍ച്ച ചെയ്‌തെന്നും ബൈഡന്‍ പറഞ്ഞു. യുക്രെയ്ന്‍ വിഷയത്തില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നു മോദി പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ ശക്തമായ നടപടികള്‍ വേണം. ഭീകരതയ്‌ക്കെതിരെ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനും കാരറായിട്ടുണ്ട്.. ഇന്തോ-പസിഫിക് മേഖലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താനായി 'ക്വാഡ്' പങ്കാളിത്തം ഉപയോഗിക്കാനും വ്യവസ്ഥയായിട്ടുണ്ട്. കാലാവസ്ഥാമാറ്റം നേരിടാന്‍ ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും നേതാക്കളോടു മാധ്യമസമ്മേളനത്തില്‍ ചോദ്യങ്ങളുണ്ടായി. പിന്നീട് യുഎസ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്തു. ഇന്ത്യയില്‍ സാങ്കേതികരംഗത്തെ കുതിച്ചുചാട്ടവും പ്രാദേശിക ഭരണകൂടത്തിലെ വനിതാ മുന്നേറ്റവും മോദി എടുത്തുപറഞ്ഞു.
റഷ്യന്‍ എണ്ണ നിര്‍ബാധം ഇറക്കുമതി ചെയ്ത് തങ്ങളുടെ ഉപരോധ ശ്രമങ്ങളെ പരാജയപ്പെടുത്തിയ ഇന്ത്യയെ ഇപ്പോഴും യുഎസ് ചേര്‍ത്തു നിര്‍ത്തുന്നതിന്റെ ഒരു കാരണം ചൈനയാണ്. ചൈനയെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ പങ്കാളിയായിട്ടാണ് യുഎസ് ഇന്ത്യയെ കാണുന്നത്. മോദിയുടെ സന്ദര്‍ശനത്തോടെ തന്ത്രപരമായ അടുപ്പം വര്‍ധിക്കുമെന്നും വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നു. പ്രതിരോധം അടക്കമുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്.
ഇന്ത്യ യുഎസ് പ്രതിരോധ ബന്ധത്തിലെ ആണിക്കല്ലാകുമെന്ന് കരുതുന്ന പ്രിഡേറ്റര്‍ ഡ്രോണുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. എംക്യു-9ബി സീഗാര്‍ഡിയന്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഇതിനോടകം ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ 'സ്റ്റേറ്റ് വിസിറ്റ്' എന്ന വിശേഷമാണ് മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മോദി മിക്ക വര്‍ഷങ്ങളിലും യുഎസ് യാത്ര ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും സ്റ്റേറ്റ് വിസിറ്റായി അമേരിക്ക പരിഗണിച്ചിരുന്നില്ല. യുഎസ് പ്രസിഡന്റ് തന്റെ രാജ്യത്തേക്ക് മറ്റ് രാജ്യങ്ങളിലെ തലവന്‍മാരെ ഔദ്യോഗികമായി ക്ഷണിക്കുന്നതാണ് സ്റ്റേറ്റ് വിസിറ്റ്. ഇങ്ങനെ ക്ഷണിക്കപ്പെടുമ്പോള്‍ അതിഥിയുടെ പേരിലല്ല, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ സന്ദര്‍ശമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ശരിക്കും മോദിയുടെ സന്ദര്‍ശനം ഇന്ത്യയുടെ സന്ദര്‍ശനമാണ്. ഇതുതന്നെയാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നതും
സ്റ്റേറ്റ് വിസിറ്റിനെത്തുമ്പോള്‍ അതിഥിയുടെ താമസം, യാത്ര തുടങ്ങി എല്ലാം ചെലവുകളും ആതിഥേയ രാജ്യമായ യുഎസാണു വഹിക്കുക. 2014 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ നരേന്ദ്ര മോദി കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ 64 രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഇതുവരെ 68 വിദേശയാത്രകളാണ് മോദി നടത്തിയത്. പലപ്പോഴും ഒരു യാത്രയില്‍തന്നെ മൂന്നും നാലും രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് അദ്ദേഹം മടങ്ങാറുള്ളത്. ലോകരാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ പ്രതിച്ഛായ വളര്‍ത്താന്‍ നരേന്ദ്ര മോദിയുടെ സന്ദര്‍ശനങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നു എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ഇതിനൊപ്പം വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടെയുള്ള ഇന്ത്യന്‍ വംശജരുടെ കൂട്ടായ്മകളെ അഭിസംബോധന ചെയ്യാനും ഇന്ത്യന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തുന്നുണ്ട്.
കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷം തുടരുമ്പോള്‍ യുഎസ് എംക്യു9 റീപ്പര്‍ ഡ്രോണുകളുടെ വരവ് ഇന്ത്യയ്ക്കു വന്‍ മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകരക്യാംപുകളെയും ഭാവിയില്‍ ഈ ഡ്രോണുകള്‍ ലക്ഷ്യമിടാം. ഇതിനൊപ്പം ജിഇ-414 ടര്‍ബോഫാന്‍ ജെറ്റ് എഞ്ചിന്‍ സാങ്കേതിക വിദ്യ കൈമാറ്റവും ചര്‍ച്ചയായിട്ടുണ്ട്. ജിഇ എന്‍ജിനുകളുടെ ഭാഗങ്ങള്‍ ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കാനും സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാനുമുള്ള തീരുമാനം പ്രതിരോധ രംഗത്ത് വലിയ മാറ്റമുണ്ടാക്കും. ബഹിരാകാശം, ടെലികോം, ക്വാണ്ടം, എഐ, ഡിഫന്‍സ്, ബയോ ടെക് തുടങ്ങിയ മേഖലകളിലാണ് ഇന്ത്യയും യുഎസും തമ്മിലുള്ള ചര്‍ച്ച പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. മുന്‍പെങ്ങുമില്ലാത്ത പ്രാധാന്യമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അമേരിക്ക നല്‍കിയിരിന്നത്.
ജവാഹര്‍ലാല്‍ നെഹ്റു, രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു, അടല്‍ ബിഹാരി വാജ്പേയി, മന്‍മോഹന്‍ സിങ് തുടങ്ങിയവരാണ് നേരത്തെ വൈറ്റ് ഹൗസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നവര്‍. ഒന്‍പതു വര്‍ഷം തുടര്‍ച്ചയായി ഇന്ത്യന്‍ പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന നരേന്ദ്ര മോദിയുടെ ആദ്യ യുഎസ് സ്റ്റേറ്റ് വിസിറ്റില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് എത്തുമെന്ന് ലോകം പ്രതീക്ഷിക്കുമ്പോഴും ചൈനയുടം റഷ്യയും കടുത്ത അതൃപ്തിയിലുമാണ്.
https://www.facebook.com/Malayalivartha
























